Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അരനൂറ്റാണ്ടോളം കേരളത്തിലെ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യം.... സൂര്യ ഫെസ്റ്റിലൂടെ വിശ്വപ്രതിഭകൾക്കായി കേരളത്തിൽ അരങ്ങൊരുക്കിയ വ്യക്തിത്വം വിട പറഞ്ഞു... സൂര്യ കൃഷ്ണമൂർത്തിയ്ക്ക് വിട


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...

ഗവർണർ എന്ന് കേട്ടാലോ തിളക്കണം ചോര ഞെരമ്പുകളിൽ എന്നാണ്...കമ്മികൾ ഇപ്പോൾ പാടി നടക്കുന്നത്...ഗോവ ഗവര്‍ണർ പിഎസ് ശ്രീധരൻപിള്ളയുടെ വാഹനവ്യൂഹത്തിലേക്ക് കാർ ഓടിച്ചു കയറ്റിയ സംഭവം....കേസെടുക്കേണ്ടതില്ലെന്ന് കസബ പൊലീസ്...

07 FEBRUARY 2024 01:25 PM IST
മലയാളി വാര്‍ത്ത

കേരളം എന്ന് കേട്ടാലോ തിളക്കണം ചോര ഞെരമ്പുകളിൽ എന്നാണ് നമ്മൾ കണ്ടും കെട്ടും പഠിച്ചു വളർന്നത് . എന്നാൽ കാലം മാറി . ഇപ്പോൾ കമ്മി കൂട്ടങ്ങൾ പാടി നടക്കുന്നത് എന്താണെന്ന് അറിയോ..ഗവർണർ എന്ന് കേട്ടാലോ തിളക്കണം ചോര ഞെരമ്പുകളിൽ എന്നാണ് . പിന്നെ പ്രതേകിച്ചു ഇന്ന സംസ്ഥാനത്തിന്റെ ഗവർണർ വേണം എന്നൊന്നുമില്ല കേട്ടോ. ഏതേലും ഗവർണർ ആയാൽ മതി . ഗവർണറുടെ വണ്ടി ആണോ അത് വഴി പോകുന്നതെങ്കിൽ ഞാൻ ഉടുമുണ്ടും പൊക്കി ചാടി ഇരിക്കും. അതുപോലെ ഇന്നലെ ഒരു സഖാവ് ചാടിയിരുന്നു. പക്ഷെ പാവം നമ്മുടെ പോലീസ് ഏമാന്മാർ അവനെ ആശ്വസിപ്പിച്ചു ചായേം കടീം വാങ്ങി കൊടുത്തു. മോനെ ഒരു ആയിരം രൂപ കൂടെ താ എന്നും പറഞ്ഞു കൊണ്ട് വീട്ടിൽ കൊണ്ടാക്കി വിട്ടു. സഖാവിനു കുറച്ച വെപ്രാളം കൂടി പോയെന്ന്. എന്തൊക്കെ കാണണം. പക്ഷെ നേരെ തിരിച്ചു സംഭവിക്കണം ആയിരുന്നു.

 

നമ്മുടെ കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇപ്പോൾ പോകുന്നത് എങ്ങനെ ആണെന്ന് സഖാക്കളെയും സഖാതികളെയും ഓര്മിപ്പിക്കണ്ടല്ലോ ഗവര്‍ണറുടെ സുരക്ഷ ചുമതല സിആര്‍പിഎഫ് ഏറ്റെടുത്തിട്ടുണ്ട്. ഗവര്‍ണറുടെ വാഹനത്തിനും മുന്നിലും പിന്നിലുമായി സിആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ വാഹനമായിരിക്കും ഇനി അകമ്പടിയായി സഞ്ചരിക്കുക. പൊലീസിന്റെ പൈലറ്റ് വാഹനവും, ലോക്കല്‍ പൊലീസിന്റെ വാഹനവുമെല്ലാം വാഹന വ്യൂഹത്തിലുണ്ടാകും. അവരുടെ മുൻപിലേക്ക് ഈ പൊന്നോമന പുത്രൻ ചാടേണ്ടതായിരുന്നു.അപ്പോൾ നല്ല പുറം പൊളിയുന്ന അടി കിട്ടുമായിരുന്നു. അപ്പോഴേ പഠിക്കു. ചില പാഠങ്ങൾ തല്ലു കിട്ടിയാലേ പഠിക്കു എന്നൊക്കെ പറയില്ലേ അത് പോലെ...ഇതിപ്പോൾ ഗോവ ഗവര്‍ണർ പിഎസ് ശ്രീധരൻപിള്ളയുടെ വാഹനവ്യൂഹത്തിലേക്ക് കാർ ഓടിച്ചു കയറ്റിയ സംഭവത്തിൽ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ്റെ മകന്‍ ജൂലിയാസ് നികിതാസിനെതിരെ കേസ് എടുക്കില്ല.

സംഭവത്തില്‍ കേസെടുക്കേണ്ടതില്ലെന്ന് കസബ പൊലീസ് വ്യക്തമാക്കി. ജൂലിയാസ് നികിതാസ് ഗവര്‍ണറുടെ വാഹനവ്യൂഹത്തിലേക്ക് കാറോടിച്ചുകയറ്റിയത് അബദ്ധത്തിലാണെന്ന് വ്യക്തമായതായി പൊലീസ് പറയുന്നു. യുവാവിന് അബദ്ധം ബോധ്യപ്പെട്ടതിനാലാണ് പിഴ മാത്രം ചുമത്തി വിട്ടയച്ചതെന്നും പൊലീസ് പറഞ്ഞു. അതേസമയം സംഭവത്തിൽ ഇതുവരെ പരാതി ഒന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. ഇതിനിടെ വാഹന വിപത്തിലേക്ക് കാർ ഓടിച്ചു കയറ്റിയ സംഭവത്തിൻ്റെ നിജസ്ഥിതി തേടി ഗോവ രാജ്ഭവന്‍ ഇന്ന് ചീഫ് സെക്രട്ടറിക്ക് കത്തയക്കുമെന്നാണ് വിവരം. പെട്ടെന്നുള്ള വെപ്രാളത്തിലാണ് ഗവര്‍ണറുടെ വാഹനവ്യൂഹത്തിലേക്ക് യുവാവ് കാര്‍ ഓടിച്ചു കയറ്റിയതെന്നാണ് പൊലീസ് പറയുന്നത്. വലിയ വാഹനവ്യൂഹമാണ് കടന്നുവന്നത്. 20ലധികം വാഹനങ്ങളാണ് ഗോവ ഗവര്‍ണറുടെ വാഹനവ്യൂഹത്തില്‍ ഉണ്ടായിരുന്നത്. ഇത്രയും വാഹനങ്ങള്‍ ഒരുമിച്ച് വന്നപ്പോള്‍ വെപ്രാളത്തില്‍ വാഹനവ്യൂഹത്തിലേക്ക് ജൂലിയാസ് നികിതാസ് സ്വകാര്യ കാര്‍ ഓടിച്ചു കയറ്റുന്ന സ്ഥിതി ഉണ്ടാവുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

 

അതേസമയം സംഭവം വിവാദമായതോടെ, സമഗ്ര അന്വേഷണം നടത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് സംഭവത്തിൻ്റെ നിജസ്ഥിതി തേടി ഗോവ രാജ്ഭവന്‍ ഇന്ന് ചീഫ് സെക്രട്ടറിക്ക് കത്തയക്കുന്നത്.ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി 7.50 ഓടെയായിരുന്നു സംഭവം. മാറാട് സ്വകാര്യ ചടങ്ങ് കഴിഞ്ഞ് ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള കോഴിക്കോട്ടെ വസതിയിലേക്ക് മടങ്ങുകയായിരുന്നു. മാവൂര്‍ റോഡ് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം അഴകൊടി ക്ഷേത്രം റോഡിലേക്കുള്ള ജംഗ്ഷനില്‍ വെച്ച് ഗോവ ഗവര്‍ണറുടെ വാഹനം കടന്നുപോയ ഉടനെ കാര്‍ വാഹന വ്യൂഹത്തിനുള്ളിലേക്ക് കയറുകയായിരുന്നു എന്നാണ് വിവരം. ഉടന്‍ തന്നെ സുരക്ഷാ വാഹനം നിര്‍ത്തി കാര്‍ തടഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥരും യുവാവും തമ്മില്‍ പരസ്പരം കയര്‍ത്തു സംസാരിച്ചു. കാര്‍ പിന്നോട്ടെടുക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കാതെ മുന്നോട്ടു പോകാന്‍ യുവാവ് ശ്രമിക്കുകയായിരുന്നു.

 

ഇതേത്തുടര്‍ന്ന് യുവാവിനെ കസ്റ്റഡിയിലെടുക്കാന്‍ പൊലീസിനോട് സുരക്ഷാ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുകയായിരുന്നു.കാര്‍ പിന്നിലേക്ക് മാറ്റിയിട്ട ശേഷമാണ് ഗവര്‍ണറുടെ ഉദ്യോഗസ്ഥരും സുരക്ഷാ വിഭാഗവും കടന്നുപോയത്. യുവാവിനെ കസബ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് സിപിഎം ജില്ലാ സെക്രട്ടറിയുടെ മകന്‍ ജൂലിയസ് നികിതാസ് ആണെന്ന് മനസ്സിലാകുന്നത്. തുടര്‍ന്ന് ട്രാഫിക് നിയമം ലംഘിച്ചതിന് ആയിരം രൂപ പിഴ ഈടാക്കി യുവാവിനെ വിട്ടയക്കുകയായിരുന്നു. സിപിഎം സെക്രട്ടറിയുടെ മകൻ ആയതുകൊണ്ടാണ് പൊലീസ് യുവാവിനെ കേസെടുക്കാത്ത വിട്ടയച്ചത് എന്ന് ആരോപണമാണ് ബിജെപി ഉയർത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെപ്റ്റംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ ഇന്ന് മുതല്‍ വിതരണം ആരംഭിക്കും...  (7 minutes ago)

രോഗികൾ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട സ്ഥിതി ആശുപത്രികളിൽ ഡോക്ടർമാരുടെ വിവരവും പരിശോധനാസമയവും പരസ്യപ്പെടുത്തണം  (16 minutes ago)

അരനൂറ്റാണ്ടോളം കേരളത്തിലെ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യം.... സൂര്യ ഫെസ്റ്റിലൂടെ വിശ്വപ്രതിഭകൾക്കായി കേരളത്തിൽ അരങ്ങൊരുക്കിയ വ്യക്തിത്വം വിട പറഞ്ഞു... സൂര്യ കൃഷ്ണമൂർത്തിയ്ക്ക് വിട  (44 minutes ago)

ഗുണ്ടല്‍പേട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു  (6 hours ago)

ചരക്കുകപ്പലിനുനേരെ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (7 hours ago)

പ്ലാനിങ് ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ പിഎസ്‌സി  (7 hours ago)

എണ്ണിക്കൊണ്ട് 7 ദിവസം ഹോർമുസിൽ യുദ്ധം, മുട്ടൻ നീക്കം ഘോരയുദ്ധം ഇറാന്റെ കാലൻ ഇറങ്ങി  (8 hours ago)

'മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ നിയന്ത്രണത്തില്‍' പറഞ്ഞവനും എടുത്തവനും പെടും..! അടപടലം പൂട്ടാൻ വമ്പൻ നീക്കം  (8 hours ago)

SUNDAY NO HOLIDAY ഞായർ ബാങ്ക് പ്രവർത്തിക്കും കേന്ദ്രത്തിന്റെ വമ്പൻ നീക്കം 28 മുതൽ 30 വരെ പണിമുടക്ക്  (8 hours ago)

സഹോദരന്റെ ഫോണിൽ വന്ന മെസേജ്, സംശയം; ഭർത്താവിനെ വെട്ടിനുറുക്കി ഭാര്യ, തലപിടിച്ച് 15 വയസ്സുകാരൻ മകൻ  (8 hours ago)

പ്രവാസിയെ വെട്ടി നുറുക്കി ഭാര്യയും മകനും മുങ്ങി പൊട്ടി കരഞ്ഞ് പ്രവാസികൾ പൊന്നു മോനേ നീ പോയോ..  (8 hours ago)

സൗദിയെ സഹായിക്കാന്‍ ശ്രമിച്ചാല്‍ അവരെയും ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്ന് ഭീഷണിയുമായി ഹൂതികള്‍  (8 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വിട അവസാന രണ്ടാഴ്ചയിൽ സംഭവിച്ചത് ഗണേശം വീട്ടിലേക്ക് ഒഴുകി ജനം..!  (8 hours ago)

മാസപ്പടിക്കേസില്‍ പിണറായി വിജയനെതിരെ അന്വേഷണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സര്‍ക്കാര്‍  (8 hours ago)

ഇന്ത്യയില്‍ എല്ലായിടത്തും പവര്‍കട്ടുണ്ടെന്ന് മുഖ്യമന്ത്രി  (9 hours ago)

Malayali Vartha Recommends