Widgets Magazine
28
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രത്തിന് വിധേയമാക്കി; ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ മുഖ്യമന്ത്രിക്ക് മുന്നിൽ നേരിട്ട് പരാതി നൽകി യുവതി: രാഹുൽ മാങ്കൂട്ടത്തിലിനെ ഉടൻ ക്രൈംബ്രാഞ്ച് പൂട്ടും: നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തുമെന്ന് രാഹുൽ...


രാഹുലിന്റെ ഗർഭത്തിൽ ട്വിസ്റ്റ്.. ഒരു വ്യാജ ഗർഭം, സ്നേഹം, വിവാഹം കഥകളുമായി ഒരുത്തിയും വരരുത്.. നിന്റെ ഒക്കെ ചീഞ്ഞളിഞ്ഞ ജീവിതം കാരണം യഥാർത്ഥ ഇരക്ക് നീതി കിട്ടാതെ പോകുന്നു.. ദീപ ജോസഫ് പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്..


വടക്കൻ സുമാത്രയുടെ പടിഞ്ഞാറൻ തീരത്ത് 6.5 തീവ്രതയുള്ള ഭൂകമ്പം: ഇന്ദിരപോയിന്റ്, ലിറ്റിൽ ആൻഡമാൻ എന്നീ സ്ഥലങ്ങളിൽ ജാഗ്രത നിർദേശം; കേരള തീരത്ത് നിലവിൽ സുനാമി മുന്നറിയിപ്പ് ഇല്ല...


കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് നടി പ്രിയങ്ക അനൂപ്.... പുരുഷനെ മാത്രം ചവിട്ടിത്തേക്കുമ്പോള്‍ അവരുടെ കുടുംബത്തിരിക്കുന്ന അമ്മ എത്രമാത്രം വിഷമിക്കുന്നുണ്ടാകും..


സ്വർണ ഉരുപ്പടികൾക്ക് കാലപഴക്കത്തെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങൾ ഉണ്ടായിരുന്നു: ശബരിമലയിൽ നടന്നത് സ്വർണക്കൊള്ളയാണെന്ന് സമ്മതിക്കാതെ പത്മകുമാർ: ശബരിമലയെ പുനരുദ്ധരിക്കാനുള്ള നടപടികളാണ് നടന്നത്; കടകംപള്ളി സുരേന്ദ്രനും തന്ത്രിക്കും കുരുക്ക് മുറുക്കി മൊഴി...

മുൻ കമ്മിഷണർ യതീഷ് ചന്ദ്രയുടെ തൃശൂർ പൂര പറമ്പിലെ, വിഡിയോ സ്‌റ്റാറ്റസ് ആക്കി തൃശൂരിലെ പൊലീസുകാർ...ജനക്കൂട്ടത്തിനൊപ്പം ആവേശത്തോടെ , പൂര പ്രേമികളോട് മാന്യമായി പെരുമാറുന്നതുമാണ് വിഡിയോ...

22 APRIL 2024 03:02 PM IST
മലയാളി വാര്‍ത്ത

തൃശൂർ പൂരം നടത്തിപ്പിലും ചടങ്ങുകളിലും ഈ വര്‍ഷമുണ്ടായ പ്രതിസന്ധികള്‍ക്ക് കാരണം കമ്മിഷണർ അങ്കിത് അശോകന്‍റെ തെറ്റായ ഇടപെടലാണെന്ന് വ്യാപക പരാതി ഉയരുന്നതിനിടെ മുൻ കമ്മിഷണർ യതീഷ് ചന്ദ്രയുടെ തൃശൂർ പൂര പറമ്പിലെ വിഡിയോ സ്‌റ്റാറ്റസ് ആക്കി തൃശൂരിലെ പൊലീസുകാർ. നിലവിലെ കമ്മിഷണർ അങ്കിത് അശോകനോടുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ അമർഷമാണ് യതീഷ് ചന്ദ്രയുടെ വിഡിയോ പ്രചരിപ്പിക്കുന്നതിനു പിന്നിലെ കാരണമെന്നാണ് റിപ്പോർട്ട്. യതീഷ് ചന്ദ്ര കമ്മിഷണറായിരുന്നപ്പോൾ പൂരത്തിനെത്തിയ ജനക്കൂട്ടത്തിനൊപ്പം ആവേശത്തോടെ യതീഷ് ചന്ദ്ര പങ്കുകൊള്ളുന്നതും പൂര പ്രേമികളോട് മാന്യമായി പെരുമാറുന്നതുമാണ് വിഡിയോയുടെ ഉള്ളടക്കം.വെള്ളിയാഴ്ച രാത്രിയോടെ പൂര പ്രേമികള്‍ക്ക് നേരെ പൊലീസ് ലാത്തിവീശിയതും പൂരനഗരി ബാരിക്കേഡ് വച്ച് കെട്ടിയടച്ചതും വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. .

 

പൊലീസിന്‍റെ അനാവശ്യ ഇടപെടല്‍ കാരണം ചരിത്രത്തില്‍ ആദ്യമായി തിരുവമ്പാടി ദേവസ്വം എഴുന്നള്ളത്തും പഞ്ചവാദ്യവും പാതിവഴിയിൽ ഉപേക്ഷിക്കുകയുണ്ടായി. വെടിക്കെട്ട് നടക്കുന്ന സ്ഥലത്ത് നിന്നും ജീവനക്കാരെയും കമ്മിറ്റി അംഗങ്ങളെയും ഒഴിവാക്കാനുള്ള പൊലീസ് നടപടിയും വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു.ആനകള്‍ക്കു നല്‍കാന്‍ കൊണ്ടു വന്ന പട്ടയും മറ്റും അങ്കിത് അശോകന്‍ തടയുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. 'എടുത്തു കൊണ്ട് പോടാ പട്ട' എന്നായിരുന്നു കമ്മിഷണറുടെ ആക്രോശം.ഇതിനിടെയാണ് മുൻ കമ്മിഷണർ യതീഷ് ചന്ദ്രയുടെ വിഡിയോ പൊലീസുകാർ പങ്കുവയ്ക്കുന്നതാണ് എന്നതാണ് ശ്രദ്ധേയം. അതേസമയം, പൂരത്തിനിടെയുണ്ടായ പൊലീസ് നടപടികളിൽ അന്വേഷണം നടത്തി

ഒരാഴ്ചയ്ക്കകം വിശദ റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന പൊലീസ് മേധാവിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്ച അർധരാത്രിക്കുശേഷം തിരുവമ്പാടി വിഭാഗത്തിന്റെ എഴുന്നള്ളിപ്പിനും ആൾവരവിനും തടസ്സമാകുംവിധം റോഡ് തടഞ്ഞപ്പോൾ പൂരം ചടങ്ങുമാത്രമാക്കാൻ ദേവസ്വം തീരുമാനിച്ചിരുന്നു. പോലീസിന്റെ നിലപാടിനെതിരേ പരാതിപ്പെട്ടിട്ടും ഫലമുണ്ടാകാത്തതിനെത്തുടർന്നാണ് കടുത്ത തീരുമാനമെടുത്തത്.പൂരം ചെറിയ ചടങ്ങാക്കാൻ തീരുമാനിച്ചതോടെ രാത്രി 11.30-നുതുടങ്ങി രണ്ടിന് അവസാനിക്കേണ്ട തിരുവമ്പാടിയുടെ പഞ്ചവാദ്യം ഒന്നരയോടെ അവസാനിപ്പിച്ചു. ഒമ്പത് ആനകൾ അണിനിരന്നത് ഒന്നാക്കി. പന്തലുകളിലെ ദീപാലങ്കാരം അണച്ചു. വെടിക്കെട്ട് അനിശ്ചിതത്വത്തിലായി. പൂരചരിത്രത്തിൽ ഇതാദ്യമായിരുന്നു ഈ വിധത്തിലുള്ള പ്രതിസന്ധി.തൃശ്ശൂരുമായും പൂരവുമായും ബന്ധമുള്ള ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരെ അടക്കം പൂരം ഡ്യൂട്ടിയിൽനിന്ന് മാറ്റി നിർത്തിയത് അന്വേഷിക്കണമെന്നും സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിലുണ്ട്.

 

കമ്മിഷണറുടെ കർക്കശ നിലപാട് പൊലീസ് സമൂഹത്തിന് ഒന്നടങ്കം കളങ്കമുണ്ടാക്കിയെന്ന് റിപ്പോർട്ടിലുണ്ടെന്നാണ് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. ഇതുകാരണം പൂരത്തിന് ഏറെ വിയർപ്പൊഴുക്കിയ പൊലീസുകാരും പഴികേൾക്കേണ്ടിവന്നുവെന്നാണ് ഇന്റലിജൻസ് നിഗമനം എന്നാണ് റിപ്പോർട്ട്.പൂരം ദിവസം നടത്തിയ ലാത്തിച്ചാർജ് അകാരണമായിരുന്നെന്നും ഒഴിവാക്കാൻ സാധിക്കുന്നതായിരുന്നെന്നും റിപ്പോർട്ടിലുണ്ട്. അങ്കിത് അശോകൻ കഴിഞ്ഞ വർഷത്തെ പൂരത്തിനിടെയും വടക്കുന്നാഥ ക്ഷേത്രാങ്കണത്തിൽ ലാത്തിച്ചാർജ് നടത്തിയ കാര്യവും റിപ്പോർട്ടിലുണ്ട് പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുക്കുന്നെന്ന പരാതിയും ഉയർന്നു. ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികളാണ് പൂരനാളുകളിൽ സൗജന്യമായി വാങ്ങുന്നത്. ഇതേപ്പറ്റിയും അന്വേഷണം നടത്താൻ നിർദ്ദേശമുണ്ടെന്ന് റിപോർട്ടുകൾ പുറത്തു വരുന്നുണ്ട് .

 

പൂരം ഡ്യൂട്ടിയുള്ള എല്ലാ സേനാംഗങ്ങൾക്കും പൊലീസ് കമ്മിഷണറുെട നേതൃത്വത്തിലുള്ള ഡ്യൂട്ടി ബ്രീഫിങ് എന്ന വിശദീകരണം ഇത്തവണ നടത്തിയില്ലെന്ന ഗുരുതര ആരോപണവുമുണ്ട്. മേലുദ്യോഗസ്ഥർക്ക് മാത്രമായിരുന്നു ഡ്യൂട്ടി ബ്രീഫിങ്. മറ്റുള്ളവർക്ക് എവിടെയാണ് ഡ്യൂട്ടിയെന്നുപോലും അറിയില്ലായിരുന്നു. ഭൂരിഭാഗംപേരും ഡ്യൂട്ടി ബുക്ക് പോലും ഒപ്പിട്ടുവാങ്ങിയിട്ടില്ലെന്നും വിവരമുണ്ട്. വനിതാ ഉദ്യോഗസ്ഥരടക്കമുള്ളവർ ഇതോടെ വലഞ്ഞു. മറ്റു ജില്ലകളിൽനിന്നെത്തിയ പൊലീസുകാരെയടക്കം പൂരം എങ്ങനെ നടക്കുമെന്ന് കൃത്യമായി ധരിപ്പിക്കാറുണ്ട്. ചടങ്ങുകളും സമയക്രമങ്ങളും അറിയിക്കും. ഇതനുസരിച്ചാണ് ഡ്യൂട്ടി ക്രമീകരിക്കുക. രാവിലെ വരുന്ന ഘടകപൂരങ്ങളുടെയും പ്രധാന പൂരത്തിന്റെയുമടക്കം തനിയാവർത്തനം രാത്രിയിലുമുണ്ടെന്ന് അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്നവർക്ക് അറിയില്ലായിരുന്നുവെന്നാണ് ആരോപണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് 75ന്റെ നിറവില്‍  (9 minutes ago)

രണ്ടാം പ്രതി സന്തോഷിനെതിരെ പരാതിയില്ലെന്ന് സ്റ്റേഷനിൽ അറിയിച്ച യുവതി കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം കോടതി തള്ളി  (18 minutes ago)

ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്..  (24 minutes ago)

കുറ്റം ആവർത്തിച്ചാൽ ലൈസൻസ് റദ്ദാക്കുന്നതടക്കം നടപടികൾ ...  (35 minutes ago)

പരീക്ഷണയോട്ടം നടത്തുകയായിരുന്ന ട്രെയിൻ ഇടിച്ച്  (1 hour ago)

എഞ്ചിനീയറിങ് കോളേജിലെ ബസിലാണ് പൊട്ടിത്തെറി...  (1 hour ago)

മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് മാറ്റമില്ല  (1 hour ago)

തമിഴ്നാട്, ആന്ധ്രതീരങ്ങളിലും പുതുച്ചേരിയിലും തീവ്രമഴയ്‌ക്ക് സാധ്യത  (1 hour ago)

ഓൺലൈൻ സ്പെഷ്യൽ അലോട്ട്മെന്റ് ഡിസംബർ 1 ന്  (10 hours ago)

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം  (10 hours ago)

നേവൽഡേ ഓപ്പറേഷൻ ഡെമോ: ​ഗതാ​ഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തും  (10 hours ago)

ജിതിൻ കെ. സുരേഷ്. സംവിധാനം ചെയ്യുന്ന ധീരം ഡിസംബർ 5 -ന്  (13 hours ago)

തൊടുപുഴയില്‍ 18 വയസുകാരനില്‍ നിന്ന് അര ലക്ഷം രൂപയുടെ അനധികൃത മരുന്ന് പിടികൂടി  (13 hours ago)

ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രത്തിന് വിധേയമാക്കി; ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ മുഖ്യമന്ത്രിക്ക് മുന്നിൽ നേരിട്ട് പരാതി നൽകി യുവതി: രാഹുൽ മാങ്കൂട്ടത്തിലിനെ ഉടൻ ക്രൈംബ്രാഞ്ച് പൂട്ടും: നീതിന്യായ കോടതിയില  (13 hours ago)

പിണറായി വിജയൻ അറിയാതെ ഒന്നും നടക്കില്ല!!  (13 hours ago)

Malayali Vartha Recommends