കുവൈറ്റില്‍ താപനില ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്

കുവൈറ്റില്‍ വരും ദിവസങ്ങളില്‍ താപനില ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്. 39 മുതല്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാദ്ധ്യതയെന്നാണ് അറിയിപ്പ്. വരുന്ന ശനിയാഴ്ച താപനില 43 ഡിഗ്രി സെല്‍ഷ്യസിലേയ്ക്ക് എത്തുമെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു.
ചൊവ്വാഴ്ച വൈകുന്നേരം മുതല്‍ കാറ്റിന്റെ വേഗത ക്രമേണ കുറയുമെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടര്‍ ധാരാര്‍ അല്‍ അലി പറഞ്ഞു. തെക്കുകിഴക്കന്‍ ദിശയില്‍ നിന്ന് മാറി വീശുന്ന കാറ്റ് മണിക്കൂറില്‍ എട്ട് മുതല്‍ 32 കിലോമീറ്റര്‍ വരെ വേഗതയില്‍ നേരിയതോ മിതമായതോ ആയ നിലയില്‍ വീശാനിടയുണ്ട്. ചില പ്രദേശങ്ങളില്‍ നേരിയ മൂടല്‍ മഞ്ഞുണ്ടാകാന്‍ സാദ്ധ്യതയുള്ളതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
https://www.facebook.com/Malayalivartha