സലാലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ തൃശൂര്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും

സലാലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ തൃശൂര്‍ വാടാനപ്പള്ളി തൃത്തല്ലൂര്‍ സ്വദേശി പനക്കപ്പറമ്പില്‍ സുമേഷ് (37) ന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. സലാലയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ കോഴിക്കോട് എത്തിക്കുന്ന മൃതദേഹം വെള്ളി പകല്‍ 11ന് വീട്ടുവളപ്പില്‍ സംസ്‌കരിക്കുന്നതാണ്.
കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് മൃതദേഹം വീട്ടിലെത്തിക്കാന്‍ നോര്‍ക്കയുടെ സൗജന്യ ആംബുലന്‍സ് സേവനം ലഭ്യമാക്കിയിട്ടുണ്ട്. കൈരളി സലാലയുടെ നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കിയാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
"
https://www.facebook.com/Malayalivartha