നിമിഷ പ്രിയയുടെ ജയില്‍ മോചനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും കത്തയച്ച് മുഖ്യമന്ത്രി

യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ ജയില്‍ മോചനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയത്തില്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നാണ് ആവശ്യം. വധശിക്ഷ 16ന് നടപ്പാക്കുമെന്ന് അറിയുന്നുവെന്നും ഉടന്‍ ഇടപെടണമെന്നുമാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. ഈ മാസം 16ന് നിമിഷ പ്രിയയുടെ ശിക്ഷ നടപ്പിലാക്കുമെന്നാണ് ജയില്‍ അധികൃതര്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം.
രക്ഷിക്കണമെന്ന് നിമിഷപ്രിയയും പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചിരുന്നു. യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ 16 ന് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുമെന്നാണ് വിവരം. കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബത്തില്‍ നിന്ന് മാപ്പ് ലഭിക്കുക എന്നതാണ് ഇനി നിമിഷയ്ക്ക് മുന്നിലുള്ള ഏക വഴി.
അതിവേഗം ഇടപെടാന്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് നിമിഷ അഭ്യര്‍ഥിക്കുകയാണെന്നും അങ്ങനെ സംഭവിച്ചാല്‍ താന്‍ രക്ഷിക്കപ്പെടുമെന്ന് അവര്‍ക്ക് പ്രതീക്ഷയുണ്ടെന്നും സേവ് നിമിഷ പ്രിയ ഇന്റര്‍നാഷനല്‍ ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകന്‍ ബാബു ജോണ്‍ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha