കേസ് അവസാനിച്ചിട്ടില്ലെന്ന് കേന്ദ്രം: നിമിഷപ്രിയയുടെ വധശിക്ഷ താൽക്കാലികമായി നീട്ടിവച്ചു!

ഒരു മാതാവിന്റെ ദുഃഖം…സ്വന്തം മകളുടെ കരച്ചിലിൽ പിടഞ്ഞ് നിന്നു പോകുന്ന ആ അമ്മ… യമനിലെ കഴുമരത്തിലേയ്ക്കുള്ള ദിനങ്ങൾ എണ്ണി കണ്ണീർ കയറ്റങ്ങൾക്കിടയിലായിരുന്നു നിമിഷപ്രിയ. മലയാളികളുടെയും, മനുഷ്യാവകാശ പ്രവർത്തകരുടെയും ആസ്വരം മുഴുവനായും നിമിഷപ്രിയയുടെ ഒരൊറ്റ വാക്കിലായിരുന്നു: രക്ഷിക്കണം… ഇപ്പോഴിതാ നിമിഷപ്രിയയുടെ വധശിക്ഷ താൽക്കാലികമായി നീട്ടിവച്ചു! എന്ന വാർത്ത പുറത്ത് വരികയാണ്. ജീവൻ നിലനിർത്താൻ ലഭിച്ച ഈ അവസരം… ഇനി നമ്മൾ കൈവിടുമോ? ഒരു അമ്മയുടെ കണ്ണീരിനുള്ള മറുപടിയാണ്. ഒരു മകളെ തിരിച്ചു പിടിക്കാനുള്ള നാടിന്റെ ഉണർവാണ്. ഇനി എന്ത് നടക്കും? അവളുടെ മോചനത്തിന് വാതിലുകൾ തുറക്കുമോ?" നിമിഷയുടെ മോചനത്തിനായി നിരവധിപേരാണ് ഇടപെടുന്നത്.
പ്രസിദ്ധ സൂഫി പണ്ഡിതനായ ഷെയ്ഖ് ഹബീബ് ഉമറിന്റെ നേതൃത്വത്തിലൊക്കെയാണ് ചർച്ച നടന്നുവന്നത്. യെമൻ ഭരണകൂട പ്രതിനിധി, സുപ്രീം കോടതി ജഡ്ജ്, കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ എന്നിവർ ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. തലാലിന്റെ സഹോദരനുമായി ചർച്ചകൾ നടക്കുന്നുണ്ട് കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ ഇടപെടലിനെ തുടർന്നാണ് യെമനിലെ സൂഫി പണ്ഡിതൻ ഷെയ്ഖ് ഹബീബ് ഉമർ വിഷയത്തിൽ ഇടപെട്ടത്. നിമിഷ പ്രിയയുടെ മോചനത്തിനായി അതിവേഗ നീക്കമാണ് നിലവിൽ നടക്കുന്നതെന്ന് മോചനത്തിന് വേണ്ടി പ്രവർത്തിക്കുന്ന ആക്ഷൻ കൗൺസിൽ ഭാരവാഹികൾ അറിയിച്ചു.കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി നിമിഷ പ്രിയയുടെ ബന്ധുക്കൾക്കോ മോചനത്തിന് വേണ്ടി പ്രവർത്തിക്കുന്ന ആക്ഷൻ കൗൺസിലിനോ സാധിച്ചിരുന്നില്ല.
യെമനിലെ പ്രത്യേക സഹചര്യങ്ങളും രാഷ്ട്രീയ പ്രതിസന്ധികളുമായിരുന്നു ഇതിന് കാരണം. നിമിഷ പ്രിയ കഴിയുന്ന സന പ്രദേശം ഭരിക്കുന്ന ഹൂതി പിന്തുണയുള്ള ഭരണകൂടവുമായി ബന്ധപ്പെടാനുള്ള മാർഗമില്ലാത്തതും തടസ്സമായി. യെമനിലേക്ക് ചർച്ചക്കായി ഇന്ത്യൻ പൗരൻമാർക്ക് നേരിട്ട് പോകാനുള്ള പ്രയാസങ്ങളും നിലനിന്നിരുന്നു. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി ചർച്ച നടത്താൻ ഗ്രാമ മുഖ്യൻമാർ വഴി മാത്രമേ സാധ്യമാകുമായിരുന്നുള്ളൂ.
ഇതിനെ മറികടക്കാൻ നിരവധി കടമ്പകളുണ്ടായിരുന്നു. നേരത്തെ ഈ വഴിയുള്ള ചർച്ചകൾക്കായി ഏറെ ശ്രമം നടന്നെങ്കിലും അതും പൂർണമായി വിജയിച്ചില്ല. നിരവധി പ്രതിസന്ധികൾക്കിടയിലും മോചന ശ്രമം നടക്കുന്നതിനിടെയാണ് വധശിക്ഷ നടപ്പാക്കുന്നത് സംബന്ധിച്ച് വീണ്ടും അറിയിപ്പുണ്ടായത്. കേസ് അവസാനിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്. നിലവിൽ വധശിക്ഷ നീട്ടുക മാത്രമാണുണ്ടായത്.
'നിമിഷപ്രിയ വിഷയത്തിൽ ഇടപെട്ടത് ജനങ്ങൾക്ക് നന്മ ചെയ്യൽ കർത്തവ്യമാണെന്ന ബോധ്യത്തിൽ, വധശിക്ഷക്ക് പകരം കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾക്ക് ദിയാ ദനം നൽകി പ്രായശ്ചിത്തം നടത്താൻ ഇസ്‍ലാമിൽ വ്യവസ്ഥയുണ്ട്, ഇതനുസരിച്ചാണ് ഞങ്ങൾ ഇടപെട്ടത്'; കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാർ പ്രതികരിച്ചത്. നിമിഷപ്രിയ കേസില്‍ പ്രതീക്ഷ അവസാനിച്ചു എന്ന് കരുതിയ സമയത്ത്കാന്തപുരം നടത്തിയ ഇടപെടല്‍ മലയാളികളെ സംബന്ധിച്ച് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ യെമനില്‍ നടക്കുന്ന ചര്‍ച്ചയില്‍ വലിയ പ്രതീക്ഷയുണ്ടെന്ന് സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളും നേരത്തെ അറിയിച്ചിരുന്നു.
വിഷയത്തില്‍ കാന്തപുരം ഉസ്താദിൻ്റെ ഇടപെടല്‍ വലിയ രീതിയില്‍ ഗുണം ചെയ്തുവെന്നാണ് കോര്‍ കമ്മിറ്റി അംഗം കെ. സജീവ് കുമാറിൻ്റെ പ്രതികരണം. സ്താദിന് യെമനില്‍ ഉള്ള ബന്ധമാണ് ഏറെ സഹായകരമായത്. നിമിഷപ്രിയക്കെതിരായ വധശിക്ഷ നിര്‍ത്തലാക്കും എന്ന് തന്നെയാണ് പ്രതീക്ഷയെന്നും അവർ പങ്കുവെച്ചിരുന്നു.
https://www.facebook.com/Malayalivartha