ലോക കേരളസഭയില്‍ ഉയര്‍ന്ന ആവശ്യമാണ് നിറവേറ്റപ്പെടുന്നത്... പ്രവാസികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സംരക്ഷണത്തിന്റെ പ്രതിരൂപമാണ് ഇന്‍ഷുറസ് പദ്ധതി... നോര്‍ക്ക ഇന്‍ഷുറന്‍സ് പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി...

5 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും 10 ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സുമാണ് ലഭിക്കുക...
പ്രവാസികള്‍ക്ക് ഏറെ ഉപകാരപ്രദമാകുന്ന പദ്ധതിയാണ് നോര്‍ക്കയുടെ സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതിയെന്ന് പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി നോര്‍ക്ക ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.
ലോക കേരളസഭയില്‍ ഉയര്‍ന്ന ആവശ്യമാണ് നിറവേറ്റപ്പെടുന്നതെന്നും പ്രവാസികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സംരക്ഷണത്തിന്റെ പ്രതിരൂപമാണ് ഇന്‍ഷുറസ് പദ്ധതിയെന്നും അദ്ദേഹം വിവരിച്ചു.
വിദേശത്ത് താമസിക്കുന്നവരും പഠിക്കുന്നവരും പദ്ധതിയുടെ കീഴില്‍ വരും. 5 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും 10 ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സുമാണ് ലഭിക്കുക. കുറഞ്ഞ പ്രീമിയം നിരക്കാണ് പദ്ധതിയുടെ ആകര്‍ഷണീയതയെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി, 16000 ലധികം ആശുപത്രികളില്‍ ക്യാഷ് ലെസ്സ് ചികിത്സ ലഭ്യമാകുമെന്നും വിശദീകരിക്കുകയും ചെയ്തു.
ഭാവിയില്‍ ജി സി സി രാജ്യങ്ങളിലെ ആശുപത്രികളും പദ്ധതിക്ക് കീഴില്‍ വരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആദ്യമായാണ് രാജ്യത്ത് ഇത്തരത്തില്‍ ഒരു പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പ്രവാസികള്‍ക്കുള്ള വിവിധ പദ്ധതികള്‍ക്കുള്ള ബജറ്റ് തുക 150 കോടിയായി വര്‍ധിപ്പിച്ചതും മുഖ്യമന്ത്രി എടുത്തുകാട്ടുകയുണ്ടായി.
"
https://www.facebook.com/Malayalivartha

























