പൊട്ടിക്കരഞ്ഞ് ഷെയ്ഖ് സുൽത്താൻ ..! പ്രാർത്ഥനയോടെ കുടുംബം..! പ്രവാസികൾക്ക് മുട്ടൻ പണി
കഴിഞ്ഞ ദിവസം അന്തരിച്ച ഷെയ്ഖ് സുൽത്താൻ ബിൻ ഖാലിദ് ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ കബറടക്കം നടത്തി. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ സഹോദരനുമാണ് ഷെയ്ഖ് സുൽത്താൻ.
ഇന്നലെ(23) നടന്ന മയ്യിത്ത് നമസ്കാരത്തിൽ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പങ്കെടുത്തു. ഒട്ടേറെ പ്രമുഖർ അദ്ദേഹത്തിന് അന്ത്യോപചാരമർപ്പിക്കാനെത്തി.
ഷെയ്ഖ് സുൽത്താന്റെ മരണത്തിൽ ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അനുശോചനം രേഖപ്പെടുത്തുകയും ഷാർജയിൽ മൂന്നു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
1965 മുതൽ 1972 വരെ ഷാർജ ഭരിച്ചിരുന്ന ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ മകനാണ് അന്തരിച്ച ഷെയ്ഖ് സുൽത്താൻ. ഷെയ്ഖ് ഫൈസൽ, പരേതരായ ഷെയ്ഖ് മുഹമ്മദ്, ഷെയ്ഖ് അഹമ്മദ് എന്നിവരും അദ്ദേഹത്തിന്റെ സഹോദരങ്ങളാണ്. മയ്യിത്ത് നമസ്‌കാരത്തിന് ശേഷം ഷാർജയിലെ അൽ റുമൈലയിലുള്ള ഷെയ്ഖ് ഫൈസൽ ബിൻ ഖാലിദ് ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ മജ്‌ലിസിലെത്തി ഷാർജ ഭരണാധികാരി അനുശോചനം അറിയിച്ചു.
https://www.facebook.com/Malayalivartha