സലാലയിൽ തിരുവനന്തപുരം സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി...

തിരുവനന്തപുരം സ്വദേശിയെ സലാലയിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കല്ലമ്പലത്തെ പ്രജിത്ത് പ്രസന്നൻ (31) ആണ് കമ്പനിയുടെ സ്റ്റോറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
പിതാവ്: പ്രസന്നൻ, അമ്മ: രോഹിണി വല്ലി. ഒരു സഹോദരിയുണ്ട്.ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾ പൂർത്തികരിച്ച് നാട്ടിലേക്ക് കൊണ്ടുപോകും.
അതേസമയം സൗദി തെക്കൻ പ്രവിശ്യയിലെ ഖമീസ് മുശൈത്തിൽ ജോലിക്കിടെ ഷോക്കേറ്റ് മരിച്ച കോഴിക്കോട് മുക്കം വലിയപറമ്പ് സ്വദേശി മുഹമ്മദലിയുടെ (36) മൃതദേഹം ഖബറടക്കി. ഖമീസ് മുശൈത്ത് ബിൻ ഹസാൻ ആൽ മനീഅ് മസ്ജിദിൽ മയ്യിത്ത് നമസ്‌കാരം നിർവഹിച്ച ശേഷം മഹാല റോഡിൽ യൂണിവേഴ്സിറ്റിക്കടുത്തുള്ള കറാമ മഖ്ബറയിലാണ് മൃതദേഹം ഖബറടക്കിയത്. നിരവധി പേർ ജനാസ നമസ്‌കാരത്തിലും അനുബന്ധ ചടങ്ങുകളിലും സംബന്ധിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha