യാംബുവിൽ ഹൃദയാഘാതം മൂലം മരിച്ച കൊച്ചി തോപ്പുംപടി സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

സൗദി പടിഞ്ഞാറൻ പ്രവിശ്യയിലെ യാംബുവിൽ ഹൃദയാഘാതം മൂലം മരിച്ച കൊച്ചി തോപ്പുംപടി സ്വദേശി പീടിയേക്കൽ വീട്ടിൽ അനീഷ് ആന്റണിയുടെ (40) മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ജിദ്ദ വിമാനത്താവളത്തിൽ നിന്ന് ഗൾഫ് എയർ വിമാനത്തിൽ പുലർച്ചെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തും.
തോപ്പുംപടി സെന്‍റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ ഇന്ന് വൈകുന്നേരം മൂന്നു മണിക്ക് സംസ്കാരം നടത്താനാണ് തീരുമാനമെന്ന് ബന്ധുക്കൾ അറിയിച്ചു.
അൽ ഖസീമിൽ ജോലി ചെയ്യുന്ന അനീഷ് ആന്റണി ജോലിയുടെ ഭാഗമായി യാംബുവിലെത്തിയതായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ നെഞ്ചുവേദനയെ തുടർന്ന് താമസസ്ഥലത്ത് ബോധധരഹിതനായ അനീഷിനെ ഉടൻ ആശുപത്രിയിലെത്തിക്കാനായി കൂടെയുള്ളവർ 'റെഡ്ക്രസന്റ്' വിഭാഗത്തിന്റെ സഹായം തേടുകയായിരുന്നു. അവരെത്തി ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയിലായിരുന്നു മരണം സംഭവിച്ചത്. പിതാവ്: ആന്റണി പീടിയേക്കൽ ജോർജ്, മാതാവ്: ഉഷ, ഭാര്യ: ജോജി, ഒരു മകളുണ്ട്.
"
https://www.facebook.com/Malayalivartha