വിമാനയാത്രക്കിടെ ഹമദ് എയര്‍പോര്‍ട്ടില്‍ ഇന്ത്യന്‍ യുവതി പ്രസവിച്ചു

വിമാനയാത്രയ്ക്കിടെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ത്യന്‍ യുവതി പ്രസവിച്ചു. യുവതിയേയും കുഞ്ഞിനേയും സുരക്ഷിതമായി ഇന്ത്യയിലേക്ക് തിരിച്ചയച്ചതായി അധികൃതര്‍ അറിയിച്ചു. അഹമ്മദാബാദില്‍ നിന്ന് അമേരിക്കയിലെ അറ്റ്‌ലാന്റയിലേക്കുള്ള യാത്രയ്ക്കിടെയാണ് യുവതി ദോഹയില്‍ പ്രസവിച്ചത്.
ഇരുവരെയും ഇന്ത്യയിലേക്ക് സുരക്ഷിതമായി എത്തിക്കാന്‍ സഹകരിച്ച കമ്മ്യൂണിറ്റി സംഘടനകളായ പുനര്‍ജനി ഖത്തറിനും ഗുജറാത്തി സമാജിനും എംബസി നന്ദി അറിയിച്ചു. അപൂര്‍വവും നിര്‍ണായകവുമായ സാഹചര്യമായിരുന്നു ഇതെന്നും, ഇത്തരം സാഹചര്യങ്ങളില്‍ കൃത്യമായ ഏകോപന പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്നും പുനര്‍ജനി ഖത്തര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
അമ്മയുടെയും കുഞ്ഞിന്റെയും ക്ഷേമവും നാട്ടിലേക്കുള്ള സുരക്ഷിതമായ മടങ്ങിവരവും ഉറപ്പാക്കിയ അധികൃതരുടെ ശ്രമങ്ങളെ ഇന്ത്യന്‍ എംബസി അഭിനന്ദിച്ചു. അമ്മയും കുഞ്ഞും സുരക്ഷിതമായി നാട്ടിലെത്തിയതായി ഖത്തറിലെ ഇന്ത്യന്‍ എംബസി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.
https://www.facebook.com/Malayalivartha