ച്യൂയിങ്ഗം തൊണ്ടയില്‍ കുടുങ്ങിയ കുഞ്ഞിനെ രക്ഷിച്ച പ്രവാസിക്ക് കുവൈത്തില്‍ ആദരം

ച്യൂയിങ്ഗം തൊണ്ടയില്‍ കുടുങ്ങി ശ്വാസതടസ്സം നേരിട്ട കുട്ടിയെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തിയ കുവൈത്ത് പ്രവാസിയായ മലയാളി യുവാവിന് കുവൈത്തില്‍ ആദരം. കണ്ണൂര്‍ പഴയങ്ങാടി പള്ളിക്കര സ്വദേശിയായ കെ.വി. ഇസ്മായിലിന് കുവൈത്തിലെ സുഹൃത്തുക്കളുടെ 'ഹലോ തേര്‍സ്‌ഡേ' വാട്‌സ്ആപ് കൂട്ടായ്മ ആദരം നല്‍കി.
ഇസ്മായില്‍ കുവൈത്തില്‍നിന്നും അവധിക്ക് നാട്ടില്‍ പോയപ്പോഴാണ് വീട്ടിനടുത്തുവെച്ച് ഈ ജീവന്‍ രക്ഷാ പ്രവര്‍ത്തനം നടത്തിയത്. ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു.
സാല്‍മിയയില്‍ നടന്ന ആദരവ് ചടങ്ങില്‍ ആഷിഖ് ചാലക്കുടി അധ്യക്ഷത വഹിച്ചു. മെഹബൂബ് നടമ്മല്‍ ഇസ്മായിലിന് മെമെന്റോ കൈമാറി. ഹാബീല്‍ ഹാരിസ്, ഫാത്തിമ മുഹമ്മദ് എന്നിവര്‍ ഖുര്‍ആന്‍ പാരായണം നടത്തി.
കുട്ടിയെ രക്ഷിക്കാനിടയായ സാഹചര്യങ്ങളും അനുഭവവും ഇസ്മയില്‍ ചടങ്ങില്‍ വിശദീകരിച്ചു. മുഹമ്മദ്, ഷിയാസ്, അന്‍സാര്‍, അസ്ലം കാപ്പാട്, സമീര്‍, റഷീദ് എന്നിവര്‍ സംസാരിച്ചു. ഹാരിസ് സ്വാഗതവും മുഹമ്മദ് റാഫി നന്ദിയും പറഞ്ഞു.
https://www.facebook.com/Malayalivartha