സങ്കടക്കാഴ്ചയായി.... അറാറിൽ മരിച്ച നഴ്സിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

അറാർ എം.ഒ.എച്ച് ആശുപത്രി ഐ.സി.യു നഴ്സായിരുന്ന എയ്ഞ്ചൽ റോബിൻസൺ (26) ന്റെ മൃതദേഹം സൗദിയ വിമാനത്തിൽ അറാറിൽ നിന്ന് റിയാദിലേക്കും അവിടെ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ നാട്ടിലുമെത്തിച്ചു. കഴിഞ്ഞ മാസമാണ് എയ്ഞ്ചൽ നിര്യാതയായത്.
ഛർദിയും തലവേദനയും കാരണം ചികിത്സയിലായിരിക്കെ ഹൃദയാഘാതം സംഭവിച്ചാണ് അന്ത്യമുണ്ടായത്. തമിഴ്നാട് വെല്ലൂർ അമ്പൂർ താലൂക്ക് സ്വദേശിനിയാണ്.
11 മാസം മുമ്പാണ് എയ്ഞ്ചൽ ജോലിക്കായി സൗദിയിലെത്തിയത്. എയ്ഞ്ചലിന്റെ പിതാവ് റോബിൻസൺ അമ്പൂരിൽ പാസ്റ്റർ ആണ്. ഔദ്യോഗിക നടപടികൾ സാക്കിർ ഹുസൈൻ താമരത്തിന്റെ (അറാർ പ്രവാസി അസോസിയേഷൻ) നേതൃത്വത്തിലാണ് പൂർത്തിയായത്.
"
https://www.facebook.com/Malayalivartha