നിമിഷപ്രിയയുടെ മോചനത്തിനായി പുതിയ മദ്ധ്യസ്ഥനെ നിയോഗിച്ചതായി കേന്ദ്രം

യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിനായി പുതിയ മദ്ധ്യസ്ഥനെ നിയോഗിച്ചതായി കേന്ദ്രം സുപ്രീം കോടതിയില്‍. സുവിശേഷകന്‍ കെ എ പോള്‍ ആണോ മദ്ധ്യസ്ഥനെന്ന് കോടതി ചോദിച്ചു. എന്നാല്‍ പോള്‍ അല്ലെന്നും പുതിയ ആളാണ് മദ്ധ്യസ്ഥനെന്നും കേന്ദ്രം വ്യക്തമാക്കി.
നിമിഷപ്രിയയുടെ ജീവനില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. നല്ല കാര്യങ്ങള്‍ സംഭവിക്കുമെന്ന പ്രതീക്ഷയിലാണെന്നും കേന്ദ്രം അറിയിച്ചു. കേസ് പരിഗണിക്കുന്നത് ജനുവരിയിലേയ്ക്ക് മാറ്റി. അതിനിടെ പുതിയ സംഭവങ്ങളുണ്ടായാല്‍ പരിഗണിക്കുമെന്ന് കോടതി പറഞ്ഞു.
2017 ജൂലായില്‍ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ട കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടാണ് നിമിഷപ്രിയ യെമനിലെ ജയിലില്‍ കഴിയുന്നത്. ഹൂതി വിമതരുടെ നിയന്ത്രണത്തിലാണ് ആഭ്യന്തരയുദ്ധം കലുഷമായ യെമന്‍ തലസ്ഥാനമായ സന. ഇന്ത്യന്‍ എംബസി അയല്‍രാജ്യമായ ജിബൂട്ടിയിലാണ്. തൊടുപുഴ സ്വദേശിയായ ടോമിയെ വിവാഹം കഴിച്ച് 2012ലാണ് നിമിഷപ്രിയ യെമനില്‍ നഴ്‌സായി പോയത്. തലാല്‍ അബ്ദുള്‍ മഹ്ദിയെ പരിചയപ്പെട്ടതോടെ ഇരുവരും പങ്കാളികളായി ക്ലിനിക്ക് തുടങ്ങാന്‍ തീരുമാനിച്ചു. സമ്പാദ്യമെല്ലാം കൈമാറി. കൂടുതല്‍ പണം കണ്ടെത്താന്‍ കുടുംബത്തോടൊപ്പം നാട്ടിലേക്ക് വന്ന നിമിഷപ്രിയ ഒറ്റയ്ക്കാണ് മടങ്ങിപ്പോയത്.
https://www.facebook.com/Malayalivartha