സൗദിയില്‍ ജോലിക്കിടെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മലപ്പുറം സ്വദേശി മരിച്ചു

സൗദിയിലെ അല്‍ബഹക്കടുത്ത് അത്താവിലയിലെ ഹുബൂബ് സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലിചെയ്യുകയായിരുന്ന മലപ്പുറം വളാഞ്ചേരി വെണ്ടല്ലൂര്‍ സ്വദേശി മുസ്തഫ കട്ടചിറ (55) നിര്യാതനായി. ജോലിക്കിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ കിങ് ഫഹദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടായിരുന്നു.
തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സക്കിടെയാണ് മരണം. 20 വര്‍ഷത്തോളമായി പ്രവാസിയായി തുടരുന്ന മുസ്തഫ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്തിരുന്നു. മൂന്ന് മാസം മുമ്പാണ് അവധി കഴിഞ്ഞ് അല്‍ബഹയില്‍ തിരിച്ചെത്തിയത്. വെണ്ടല്ലൂര്‍ കട്ടച്ചിറ അബ്ദുറഹ്മാന്റെയും ഫാത്തിമ കുട്ടിയുടെയും രണ്ടാമത്തെ മകനാണ് മുസ്തഫ.
ഭാര്യ: റാബിയ, മക്കള്‍: തസ്‌നിയ, ഹാദിയ, മുഹമ്മദ് സിനാന്‍, സഹോദരങ്ങള്‍: സൈതലവി, ഷംസുദ്ധീന്‍ (യു.എ.ഇ), ഷാഹുല്‍ ഹമീദ്. മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ നടന്നു വരുന്നു.
"
https://www.facebook.com/Malayalivartha