ദോഹയിൽ വാഹനാപകടം.. കാസർകോട് സ്വദേശിയായ യുവാവ് അടക്കം രണ്ടുപേർക്ക് ദാരുണാന്ത്യം

സങ്കടക്കാഴ്ചയായി... ദോഹയിൽ വാഹനാപകടത്തിൽ കാസർകോട് സ്വദേശിയായ യുവാവ് അടക്കം രണ്ടുപേർ മരിച്ചു. കാസർകോട് ജില്ലയിലെ മഞ്ചേശ്വരം താലൂക്ക് കുഞ്ചത്തൂർ തൂമിനാട്, ഹിൽ ടോപ് നഗർ സ്വദേശി ഹാരിഷ് (38), നേപ്പാൾ സ്വദേശിയായ ദീപേന്ദ്ര എന്നിവരാണ് ദോഹയിലെ അൽ കീസ എന്ന സ്ഥലത്തുണ്ടായ വാഹനാപകടത്തിൽ മരിച്ചത്.
സുഹാന ലിമോസിൻ എന്ന കമ്പനിയിൽ ജീവനക്കാരനാണ് ഹാരിഷ്. മൊബൈൽ പഞ്ചർ ജീവനക്കാരനാണ് ദീപേന്ദ്ര. ഇരുവരും കാർ റോഡരികിൽ നിർത്തിയിട്ട് പഞ്ചറായ ടയർ മാറ്റിയിടുന്നതിനിടയിൽ മറ്റൊരു വാഹനം വന്നിടിക്കുകയും തൽക്ഷണം മരണപ്പെടുകയുമായിരുന്നു. പരേതനായ അബൂബക്കർ ആണ് ഹാരിഷിന്റെ പിതാവ്. മാതാവ്: പാത്തുഞ്ഞി. ഭാര്യ: ആമിന. നാല് പെൺമക്കളും ഒരു ആൺകുട്ടിയുമാണുള്ളത്. സഹോദരങ്ങൾ: നവാസ്, മുനീർ, അൻസാർ, സക്കരിയ, ഫൗസിയ, പരേതനായ ഇംത്യാസ്.
"
https://www.facebook.com/Malayalivartha

























