കാനഡയിൽ ആദ്യമായി ഹിജാബ് ധരിച്ച വാർത്ത അവതാരക
ടൊറന്‍ടോ ടെലിവിഷന്‍ ജേര്‍ണലിസ്റ്റ് ഗിനേല മെസ്സ കാനഡയുടെ ആദ്യ ഹിജാബ് ധരിച്ച വാര്‍ത്ത അവതാരകയായി. സിറ്റി ന്യൂസ് അവതരിപ്പിച്ചാണ് ഗിനേല മെസ്സ ആദ്യ ഹിജാബ് ധാരിണിയായ വാര്‍ത്താ അവതാരകയായി മാറിയത്.
കാനഡയില്‍ ഇത് വരെ ആരും ഹിജാബ് ധരിച്ച് വാര്‍ത്ത അവതരിപ്പിച്ചിട്ടില്ലെന്നും ഈ രാത്രി എന്നത് എന്റെ ജീവിതത്തില്‍ വെറുമൊരു രാത്രി മാത്രമല്ലെന്നും അവര്‍ ട്വിറ്ററിലൂടെ പങ്ക് വെച്ചു. തന്റെ ആഗ്രഹം സഫലമാക്കാന്‍ സഹായിച്ചവര്‍ക്കൊക്കെ നന്ദി പറയാനും മെസ്സ മറന്നില്ല.
https://www.facebook.com/Malayalivartha