Widgets Magazine
29
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മിഷൻ പ്രഖ്യാപിച്ചു.... ശബരിമല മാസ്റ്റർ പ്ലാൻ പദ്ധതി 30 കോടി... കേരള നിയമസഭയിലെ ദൈർഘ്യമേറിയ നാലാമത്തെ ബജറ്റാണ് കെഎൻ ബാലഗോപാൽ അവതരിപ്പിച്ചത്, ബജറ്റ് പ്രഖ്യാപനങ്ങളിങ്ങനെ....


ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഡിഗ്രി വിദ്യാഭ്യാസം സൗജന്യം, ഒന്ന് മുതൽ 12 വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് അപകട ലൈഫ് ഇൻഷുറൻസിന് 15 കോടി രൂപ.


കാരുണ്യ പദ്ധതിയിൽ ഉൾപ്പെടാത്ത കുടുംബങ്ങൾക്കായി ആരോഗ്യ ഇൻഷുറൻസ്... റോഡ് അപകടത്തിൽപെടുന്നവർക്ക് ആദ്യ 5 ദിവസം സൗജന്യ ചികിത്സ


ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...


  സ്വപ്ന ബജറ്റായിരിക്കില്ല... എല്ലാവരും ഇഷ്ടപെടുന്ന ബജറ്റായിരിക്കും.. എല്ലാത്തിനും തുടര്‍ച്ചയുണ്ടാകുമെന്നും നല്ല കേരളം പടുത്തുയര്‍ത്താനുള്ള ശ്രമം ഉണ്ടാകുമെന്നും ധനമന്ത്രി

കാന്തഹാറിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ അഞ്ച് യു.എ.ഇ പൗരന്മാര്‍ മരണപ്പെട്ടു.

12 JANUARY 2017 12:30 PM IST
മലയാളി വാര്‍ത്ത

അഫ്ഗാനിസ്താനിലെ കാന്തഹാറിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ അഞ്ച് യു.എ.ഇ പൗരന്മാര്‍ മരിക്കുകയും അഫ്ഗാനിതാനിലെ യു.എ.ഇ അംബാസഡര്‍ ജുമ മുഹമ്മദ് അബ്ദുല്ല ആല്‍ കഅബിക്കും മറ്റും പരിക്കേല്‍ക്കുകയും ചെയ്തു. അന്യ രാജ്യത്തിനും അവിടുത്തെ പൗരന്മാര്‍ക്കും വേണ്ടി മാനുഷിക മൂല്യമുയര്‍ത്തി പിടിച്ചുകൊണ്ട് സ്ഥൈര്യത്തോടെ പ്രവര്‍ത്തിച്ച യു.എ.ഇ പൗരന്മാരുടെ മരണത്തെ രക്തസാക്ഷിത്വമായാണ് രാജ്യവും അന്താരാഷ്ട്ര സമൂഹവും കാണുന്നത്. രാഷ്ട്ര നേതാക്കളും ജനങ്ങളും വിവിധ രാജ്യങ്ങളും രക്തസാക്ഷികള്‍ക്ക് ആദരാജ്ഞലി അര്‍പ്പിക്കുകയും അവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു. യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ സംഭവത്തില്‍ അഗാധ ദു:ഖം രേഖപ്പെടുത്തുകയും രക്തസാക്ഷികള്‍ക്കുവേണ്ടി പ്രാര്‍ത്ഥന നടത്തുകയും ചെയ്തു. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം പൗരന്‍മാരുടെ മരണത്തില്‍ അനുശോചനം അറിയിച്ചു. ലോകത്ത് എല്ലായിടത്തുമുള്ള മാനുഷിക ദൗത്യങ്ങളില്‍ യു.എ.ഇക്ക് പങ്കുണ്ടെന്നതിനാല്‍ രാഷ്ട്ര നേതൃത്വത്തെ കുറിച്ചും ജനങ്ങളെ കുറിച്ചും തനിക്ക് ഏറെ അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സഹായം ആവശ്യമുള്ള സമൂഹങ്ങളെയും ജനങ്ങളെയും പിന്തുണക്കാന്‍ ഏത് വെല്ലുവിളി നേരിട്ടും യു.എ.ഇ ജീവകാരുണ്യവികസന പ്രവൃത്തികള്‍ തുടരുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭീകരപ്രവര്‍ത്തനങ്ങള്‍ കൊണ്ട് യു.എ.ഇയുടെ നിശ്ചയദാര്‍ഢ്യത്തെ തകര്‍ക്കാനാവില്ലെന്ന് അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ പറഞ്ഞു. സംഭവത്തില്‍ പടിഞ്ഞാറന്‍ മേഖലാ പ്രതിനിധിയും എമിറേറ്റ്‌സ് റെഡ് ക്രസന്റ് അതോറിറ്റി ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ അനുശോചിച്ചു. യു.എ.ഇ പൗരന്മാര്‍ അഫ്ഗാനില്‍ നടത്തുന്ന ജീവകകാരുണ്യദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ശൈഖ് ഹംദാന്‍ അഭിമാനം പ്രകടിപ്പിച്ചു. ഉന്നതമായ മാനുഷിക ദൗത്യം നിര്‍വഹിക്കുന്നതിനിടെ മരിച്ചവര്‍ രക്തസാക്ഷികളാണ്. ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും അഫ്ഗാനിസ്താനിലും സഹായങ്ങള്‍ എത്തിക്കുന്ന ദൗത്യം യു.എ.ഇ തുടര്‍ന്നും നിര്‍വഹിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദിവ്യമായ പ്രവൃത്തി നിര്‍വഹിക്കുന്നതിനിടെ മരിച്ച യു.എ.ഇ പൗരന്മാരില്‍ രാഷ്ട്ര നേതാക്കളും ജനങ്ങളും അഭിമാനിക്കുന്നതായും അദ്ദേഹം പറഞ്ഞു. ജീവകാരുണ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ഭീകരതയുടെ ഇത്തരം ഭീരുത്വപരമായ പ്രവര്‍ത്തനം ഇസ്ലാമിനും ധാര്‍മികമൂല്യങ്ങള്‍ക്കും നിരക്കാത്തതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.സ്‌ഫോടനത്തില്‍ പരിക്കേറ്റ യു.എ.ഇ അംബാസഡര്‍ ജുമ മുഹമ്മദ് അബ്ദുല്ല ആല്‍ കഅബി എളുപ്പത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. പ്രസിഡന്റിന്റെ പ്രതിനിധി ശൈഖ് സുല്‍ത്താന്‍ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ അനുശോചനം രേഖപ്പെടുത്തി.
ആക്രമണത്തെ ഇസ്ലാമിക സഹകരണ സംഘടന (ഒ.ഐ.സി) അപലപിച്ചു. യു.എ.ഇയെ അനുശോചനം അറിയിക്കുകയും ചെയ്തു. ഭികരതക്ക് മതമോ ദേശമോ ഇല്ലെന്നും ് ഹീനവും ഭീരുത്വം നിറഞ്ഞതുമായ ഈ പ്രവൃത്തി വീണ്ടും തെളിയിക്കുന്നതായി ഒ.ഐ.സി സെക്രട്ടറി ജനറല്‍ ഡോ. യൂസുഫ് ഉതൈമീന്‍ പ്രസ്താവനയില്‍ പറഞ്ഞു. ബോംബ് സ്‌ഫോടനത്തെ അറബ് ലീഗ് ശക്തമായ ഭാഷയില്‍ അപലപിച്ചു. ഇത്തരം ഭീരുത്വപരതായ ഭീരകാക്രണമങ്ങള്‍ക്കെതിരെ യു.എ.ഇക്കൊപ്പം ഉറച്ചുനില്‍ക്കുമെന്ന് അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹ്മദ് അബുല്‍ ഗെയ്ത് പ്രസ്താവനയില്‍ അറിയിച്ചു. ആക്രമണത്തെ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) അപലപിച്ചു. ഭീരുത്വം നിറഞ്ഞ ഈ ഭീകര പ്രവൃത്തി എല്ലാ മാനുഷികധാര്‍മിക മൂല്യങ്ങളെയും ലംഘിക്കുന്നുവെന്ന് ജി.സി.സി സെക്രട്ടറി ജനറല്‍ ഡോ. അബ്ദുല്ലത്തീഫ് ആല്‍ സയാനി പ്രസ്താവിച്ചു. സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍, യു.എസ്.എ, ഈജിപ്ത്, കുവൈത്ത്, ഖത്തര്‍, ജോര്‍ദാന്‍, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങളും ഐക്യരാഷ്ട്രസഭയും ആക്രമണത്തെ ശക്തമായി അപലപിച്ചു.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സർക്കാർ ജീവനക്കാർക്ക് ആശ്വാസം; ഡിഎ കുടിശ്ശിക നൽകാൻ നടപടി  (18 minutes ago)

റോഡ് അപകടത്തിൽപെടുന്നവർക്ക് ആദ്യ 5 ദിവസം സൗജന്യ ചികിത്സ  (21 minutes ago)

ഒന്ന് മുതൽ 12 വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് അപകട ലൈഫ് ഇൻഷുറൻസിന് 15 കോടി രൂപ.  (22 minutes ago)

ബജറ്റ് പ്രഖ്യാപനങ്ങളിങ്ങനെ....  (27 minutes ago)

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ നാളെ വരെ അവസരം  (32 minutes ago)

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കോലം കത്തിക്കുന്നതിനിടെ തീപിടുത്തം.... പരുക്കേറ്റ പാർട്ടി പ്രവർത്തകൻ മരിച്ചു  (38 minutes ago)

സ്വർണവിലയിൽ വൻ വർദ്ധനവ്  (41 minutes ago)

ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റുകൾ സ്വതന്ത്ര ഹെൽത്ത്കെയർ പ്രൊഫഷണലുകൾ;  (50 minutes ago)

കെഎസ്ആർടിസിക്കും സ്വിഫ്റ്റിനുമായി 662 പുതിയ ബസുകൾ...  (1 hour ago)

വീട്ടിലേക്ക് കയറ്റിയ കാർ നിയന്ത്രണം വിട്ട് പിന്നിലേക്ക് ഉരുണ്ട്...  (2 hours ago)

കഴിഞ്ഞ അഞ്ചുവർഷക്കാലം കേരളത്തിൽ വികസന വളർച്ചയുടെ കാലം.  (3 hours ago)

ടൂറിസ്റ്റുകളെ സംസ്ഥാനത്തേക്ക് ആകർഷിക്കാൻ...  (3 hours ago)

തൊഴിലുറപ്പ് പദ്ധതിക്ക് 1000 കോടി അധികം വകയിരുത്തി...  (3 hours ago)

കടയിൽ ഉയരത്തിൽ സൂക്ഷിച്ചിരുന്ന കീടനാശിനി എടുക്കുന്നതിനിടെ....  (3 hours ago)

എല്ലാ മേഖലയിലും അതിശകരവും അഭിമാനകരവുമായ പുരോഗതി ഉണ്ടായെന്ന് ധനമന്ത്രി...  (4 hours ago)

Malayali Vartha Recommends