പ്രവാസികളെ ആത്മഹത്യ ഒരു പരിഹാരമല്ല... ആത്മഹത്യക്ക് ശ്രമിച്ച് പരാജയപ്പെട്ട പ്രവാസി ഇന്ത്യക്കാരന് 30,000 രൂപ പിഴ

ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ലെന്ന് ബോധ്യപ്പെടുത്തി ദുബായ് കോടതി ആത്മഹത്യക്ക് ശ്രമിച്ച് പരാജയപ്പെട്ട പ്രവാസിയായ ഇന്ത്യക്കാരന് 2000 ദിര്‍ഹം പിഴ വിധിച്ചു. ഇരുപത്കാരനായ ഇയാള്‍ 48 ഉറക്കഗുളികള്‍ കഴിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. താമസ സ്ഥലത്ത് അബോധാവസ്ഥയില്‍ കണ്ട ഇയാളെ കൂടെ താമസിക്കുന്നയാളാണ് ആശുപത്രിയില്‍ എത്തിച്ചത്. ആത്മഹത്യാശ്രമമാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രി അധികൃതരാണ് പോലീസില്‍ അറിയിച്ചത്. ആരോഗ്യം വീണ്ടെടുത്തയുടനെ പോലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
ആത്മഹത്യയ്ക്കല്ല, ഉറക്കമില്ലായ്മ കാരണമാണ് മരുന്ന് കഴിച്ചതെന്നായിരുന്നു കോടതിയില്‍ യുവാവിന്റെ ഭാഷ്യം. എന്നാല്‍ വസ്തുതകള്‍ പരിശോധിച്ച് കോടതി 2000 ദിര്‍ഹം പിഴയീടാക്കുകയായിരുന്നു. യുവാവിന്റെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha