പ്രവാസി പുനരധിവാസ പാക്കേജ് നവംബര്‍ ഒന്നുമുതല്‍

മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കുള്ള പുനരധിവാസ പാക്കേജ് നവംബര്‍ ഒന്നുമുതല്‍ ആരംഭിക്കും. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ബാങ്ക് പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്. നിതാഖത് മൂലവും അല്ലാതെയും മടങ്ങിയെത്തുന്ന പ്രവാസികളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പദ്ധതിയുമായി സംസ്ഥാനത്തെ പ്രധാന ബാങ്കുകളെല്ലാം തന്നെ സഹകരിക്കാമെന്നുറപ്പു നല്‍കിയിട്ടുണ്ടെന്നു മന്ത്രി കെ.സി.ജസഫ് പറഞ്ഞു.
രണ്ടു വര്‍ഷമെങ്കിലും ഗള്‍ഫില്‍ ജോലി ചെയ്‌തവര്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. കാര്‍ഷിക, ക്ഷീരമേഖല, ചെറുകിട വ്യവസായങ്ങള്‍, കച്ചവടം, ടാക്‌സി വാങ്ങല്‍ തുടങ്ങിയ സംരംഭങ്ങള്‍ക്കായി 20 ലക്ഷം രൂപവരെ പദ്ധതിയുടെ ഭാഗമായി വായ്‌പ നല്‍കും. വായ്‌പകള്‍ക്ക് എല്ലാ ബാങ്കുകളും ഏകീകൃതപലിശ ഈടാക്കണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യം ബാങ്കുകള്‍ അംഗീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. 10.75 % എന്ന നിരക്കിലാണു പലിശ.
ചെറുകിട വ്യവസായങ്ങള്‍ക്കു രണ്ടു ലക്ഷംവരെ ഈടില്ലാതെയും അതിനു മുകളിലുള്ള തുകയ്‌ക്ക് ബാങ്കുകള്‍ ആവശ്യപ്പെടുന്ന ഈടുനല്‍കിയും വായ്‌പ ലഭിക്കും. സബ്‌സിഡി തുക മുന്‍കൂറായി ബാങ്കുകള്‍ക്കു നല്‍കും. വായ്‌പയെടുക്കുന്ന ഉപഭോക്താവ് ആകെത്തുകയുടെ 10% മുന്‍കൂറായി ബാങ്കില്‍ അടയ്‌ക്കണം. ഓരോ ബാങ്കുകളിലും വ്യത്യസ്ഥ തിരിച്ചടവു കാലവധിയായിരിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha