കുവൈറ്റില്‍ തൊഴില്‍ അനുമതിപത്രം വീണ്ടും നല്‍കുന്ന നടപടികള്‍ പൂര്‍ത്തിയായി

കുവൈറ്റില്‍ നിര്‍ത്തി വച്ചിരിക്കുന്ന തൊഴില്‍ അനുമതി പത്രം അനുവദിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തയായി. അടുത്ത വര്‍ഷാരംഭത്തോടെ വീണ്ടും വിദേശ തൊഴിലാളികളെ തിരഞ്ഞെടുക്കാനുള്ള തൊഴില്‍ പത്രം അനുവദിക്കണമെന്ന് സര്‍ക്കാര്‍ ഉന്നതവക്താവ് അറിയിച്ചു.
എല്ലാ തൊഴില്‍മേഖലകളിലേയ്‌ക്കും ആവശ്യമുള്ള വിദേശതൊഴിലാളികളെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് തൊഴില്‍ സാമൂഹികമന്ത്രാലയം നടത്തിയ പഠനം പൂര്‍ത്തിയായിട്ടുണ്ട്. രാജ്യത്ത് തൊഴില്‍ മേഖല ക്രമീകരിക്കുന്നതിനും ചിട്ടപ്പെടുത്തുന്നതിനും ഉന്നതസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ പഠനം സഹായച്ചതായി വക്താവ് പറഞ്ഞു. തൊഴില്‍ മേഖലയ്‌ക്ക് ആവശ്യമായ വിദേശ തൊഴിലാളികളെ തിരഞ്ഞെടുക്കുന്നത് കര്‍ശനമായ നിയന്ത്രണങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും.
https://www.facebook.com/Malayalivartha