ബലിപെരുന്നാള്‍: സര്‍ക്കാര്‍ മേഖലക്ക് ഒമ്പത് ദിവസം അവധി

കുവൈത്ത് സിറ്റിയില്‍ ഈ വര്‍ഷത്തെ ബലിപെരുന്നാളിന് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സ്കൂളുകള്‍ക്കും ഒമ്പത് ദിവസം അവധി ലഭിക്കും.ഒക്ടോബര്‍ മൂന്ന് വെള്ളിയാഴ്ച മുതല്‍ ഒക്ടോബര്‍ 11 ശനിയാഴ്ചവരെയാണ് അവധി. ഇതനുസരിച്ച് ഈ മാസം രണ്ട് വ്യാഴാഴ്ച അടക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പെരുന്നാള്‍ അവധി കഴിഞ്ഞ് ഒക്ടോബര്‍ 12 ഞായറാഴ്ചയായിരിക്കും തുറന്നു പ്രവര്‍ത്തിക്കുക. അനിശ്ചിതങ്ങള്‍ക്കൊടുവില്‍ ഇന്നലെ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് മുഹമ്മദ് ഖാലിദ് അല്‍ ഹമദ് അസ്വബാഹിന്റെ അധ്യക്ഷതയില്‍ സീഫ് പാലസില്‍ കൂടിയ മന്ത്രിസഭയാണ് ഇതുസംബന്ധിച്ച അന്തിമ തീരുമാനം കൈകൊണ്ടത്.
ഒക്ടോബര്‍ മൂന്ന് വെള്ളിയാഴ്ച മുതല്‍ ചൊവ്വാഴ്ചവരെ അഞ്ചു ദിവസങ്ങളാണ് പെരുന്നാള്‍ അവധിയായി നേരത്തെ അപ്രഖ്യാപിത തീരുമാനം ഉണ്ടായിരുന്നത്.
എന്നാല്‍ പെരുന്നാള്‍ അവധികള്‍ക്കും വാരാന്ത്യ അവധിക്കും ഇടയില്‍വരുന്ന ദിവസമായതുകൊണ്ട് ഒക്ടോബര്‍ എട്ട്, ഒമ്പത് ദിവസങ്ങള്‍ വിശ്രമ ദിനങ്ങളായി പ്രഖ്യാപിക്കണമെന്ന് സിവില്‍ സര്‍വ്വീസ് കമ്മീഷന്‍ മന്ത്രിസഭയോട് ആവശ്യപ്പെടുകയായിരുന്നു.
കമ്മീഷന്റെ നിര്‍ദേശം പരിഗണിച്ചാണ് മന്ത്രിസഭ ഇപ്പോള്‍ പെരുന്നാള്‍ അവധി ഒമ്പത് ദിവസങ്ങളായി തീരുമാനിച്ചത്.
https://www.facebook.com/Malayalivartha