ഇന്ത്യന്‍ വംശജരായ പ്രവാസികള്‍ക്ക് സ്ഥിരം വിസ

ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയറില്‍ ഇന്ത്യന്‍ വംശജരായ പ്രവാസികള്‍ക്ക് സ്ഥിരം വിസ നല്‍കുമെന്നും അമേരിക്കന്‍ വിനോദ സഞ്ചാരികള്‍ക്ക് വിസാ ഓണ്‍ അറൈവല്‍ ഏര്‍പ്പെടുത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞു. ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയറില്‍ ഇരുപതിനായിരത്തോളം വരുന്ന അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാവിയില്‍ പി.ഐ.ഒയും ഒ.സി.ഐ (ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ) കാര്‍ഡും ഏകോപിപ്പിക്കും. പ്രവാസി ഇന്ത്യാക്കാര്‍ക്ക് വോട്ടവകാശം ഉറപ്പാക്കുമെന്നും മോഡി പറഞ്ഞു. ഇന്ത്യയുടെ വികസനങ്ങളില്‍ പ്രധാന പങ്ക് വഹിക്കുന്നത് പ്രവാസികളാണെന്നും പാമ്പാട്ടികളുടെ നാടായിരുന്ന ഇന്ത്യയെ ഇന്നത്തെ ആധുനിക സംവിധാനങ്ങളിലേക്ക് എത്തിച്ചത് നിങ്ങള്‍ പ്രവാസികളാണെന്നും അദ്ദേഹം പറഞ്ഞു.
മഹാത്മാ ഗാന്ധി പ്രവാസി ജീവിതം അവസാനിപ്പിച്ച് ഇന്ത്യയിലേക്ക് എത്തിയതിന്റെ ശതാബ്ദി വാര്‍ഷികം അടുത്തവര്‍ഷമാണ്. അടുത്ത വര്‍ഷം അഹമ്മദാബാദില്‍ നടക്കുന്ന പ്രവാസി സമ്മേളനത്തില്‍ നിങ്ങളെ ഏവരെയും സ്വാഗതം ചെയ്യുന്നതായും മോഡി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha