സൗദിയിലെ ഡ്രൈവര്‍ വിസയിലുള്ളവര്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

സൗദി അറേബ്യയില്‍ ഡ്രൈവര്‍ വിസയിലുള്ളവര്‍ വാഹനങ്ങളുമായി മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നതിന് എമിഗ്രേഷന്‍ വിഭാഗം പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. തൊഴില്‍ മേഖലകള്‍ ക്രമപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഈ പുതിയ തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു.
സൗദിയില്‍ ഡ്രൈവര്‍ വിസയിലുള്ളവര്‍ വാഹനങ്ങളുമായി മറ്റ് രാജ്യങ്ങളിലേക്ക് പോകണമെങ്കില്‍ സ്‌പോണ്‍സറോ, സ്‌പോണ്‍സറുടെ കുടുംബമോ ഒപ്പമുണ്ടായിരിക്കണമെന്നാണ് പുതിയ തീരുമാനം. അല്ലാത്ത പക്ഷം സ്‌പോണ്‍സറോ കുടുംബമോ ഇവര്‍ പോകുന്ന രാജ്യത്ത് ഉള്ളതെന്ന് തെളിയിക്കുന്ന രേഖകള്‍ വേണം.
ട്രക്ക് ഡ്രൈവര്‍മാരെ മറ്റ് വാഹനങ്ങളുമായി രാജ്യം വിടാന്‍ അനുവദിക്കുകയില്ല. അത്യാവശ്യ ഘട്ടങ്ങളില്‍ ചെറിയ വാഹനങ്ങള്‍ ഇവര്‍ക്ക് ഓടിക്കേണ്ടി വന്നാല്‍ കമ്പനി മേധാവിയുടെ സാക്ഷ്യ പത്രം കരുതിയിരിക്കണം. പുതിയ തീരുമാനം ഡ്രൈവര്‍ വിസയിലെത്തി സ്വന്തമായി കച്ചവടങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ക്ക് വളരെ പ്രയാസങ്ങള്‍ സൃഷ്‌ടിക്കും.
പുതിയ തീരുമാനം നിലവില്‍ വന്നതറിയാതെ ബഹ്‌റൈനിലേയ്‌ക്ക് പോയ ഡ്രൈവര്‍ വിസയിലുളള ധാരാളം പേര്‍ തിരിച്ചയക്കപ്പെട്ടിരുന്നു. ഇഖാമയില്‍ രേഖപ്പെടുത്തിയിരിക്കുന്ന തൊഴിലിലാണ് വിദേശി ഏര്‍പ്പെട്ടിരിക്കുന്നതെന്ന് ഉറപ്പു വരുത്തുന്ന പരിശോധനകളും പുരോഗമിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha