പ്രവാസിളെ വഞ്ചിതരാകരുത്... ഡ്യൂപ്ലിക്കേറ്റ് ഐ ഫോണ്‍ വിപണിയില്‍

ആപ്പിള്‍ ഐ ഫോണ്‍ വിപണിയിലിറങ്ങിയതോടെ ഐ ഫോണിന്റെ വ്യാജന്‍മാരും വിപണിയില്‍ സജീവം. അടുത്ത ദിവസം പുറത്തിറങ്ങിയ ഐ ഫോണ്‍ 6 ന്റെ ഡ്യൂപ്ലിക്കേറ്റ് വരെ വിപണിയില്‍ ലഭ്യമാണ്. കാഴ്ചയില്‍ പെട്ടെന്നൊന്നും ഈ വ്യാജ ഫോണുകളെ തിരിച്ചറിയാനാകില്ല.
മിക്ക ഗള്‍ഫ് രാജ്യങ്ങളിലും വ്യാജന്മാര്‍ ഇറങ്ങിയിട്ടുണ്ട് എന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രവാസികളെ ലക്ഷ്യം വച്ചാണ് വ്യാജ കമ്പനികള്‍ ഐ ഫോണിന്റെ ലേബലില്‍ ഫോണുകള്‍ ഇറക്കുന്നത്.
അന്‍പതിനായിരം രൂപയ്ക്ക് മുകളിലാണ് ഐ ഫോണ്‍ 6 ന്റെ വില. പണം ഉടന്‍ ഇല്ലാത്തവര്‍ക്ക് ഇന്‍സ്റ്റാള്‍മെന്റായിട്ടും ഫോണ്‍ ലഭിക്കും. പ്രതിമാസം നിശ്ചിത തുക അടയ്ക്കാനുള്ള രേഖ അവര്‍ ഉണ്ടാക്കിയെടുക്കും. എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ മിക്കവര്‍ക്കും ഒരുമിച്ച് കാശ് കൊടുത്ത് ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവരാണ്. നാട്ടിലേക്ക് പോകുന്നവരാണ് ഇതില്‍ കൂടുതലും വാങ്ങുന്നത്. ഒരുമിച്ച് കാശ് നല്‍കിയാല്‍ വന്‍ കുറവ് അവര്‍ വരുത്തും.
ഇതിനിടെ ദുബായില്‍ ഇത്തരം ഫോണ്‍ വാങ്ങരുതെന്ന നിര്‍ദ്ദേശവും ടെലികോം വകുപ്പ് നല്‍കി കഴിഞ്ഞു.
വ്യാജന്‍മാരെ തിരിച്ചറിഞ്ഞ് ആപ്പിളിന്റെ യഥാര്‍ത്ഥ ഡീലര്‍മാരില്‍ നിന്നു മാത്രമേ ഫോണ്‍ വാങ്ങാവു. നെറ്റില്‍ നോക്കിയാല്‍ അവരുടെ വിവരവും ഫോണിനെ പറ്റിയുള്ള പൂര്‍ണ വിവരവും ലഭിക്കും. പൂര്‍ണമായ ബില്ല് അവരില്‍ നിന്നും വാങ്ങി സൂക്ഷിക്കുകയും വേണം. എന്തെങ്കിലും സംശയം തോന്നിയാല്‍ പോലീസിനെ അറിയിക്കുകയും വേണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha