ഇന്ത്യയെ കൊള്ളയടിച്ച ഈസ്റ്റ് ഇന്ത്യ കമ്പനിയില്‍ പങ്കാളിയായി മലയാളി വ്യവസായി യൂസഫലി

ഇന്ത്യയുടെ സമ്പത്ത് കൊള്ളയടിച്ച് സ്വാതന്ത്ര്യം നമ്മില്‍ നിന്നും അന്യമാക്കിയ ഈസ്റ്റ് ഇന്ത്യ കമ്പനയില്‍ മലയാളി വ്യവസായി പങ്കാളിയായി. എം കെ ഗ്രൂപ്പിന്റെ ഉടമയായ എംഎ യൂസഫലിയാണ് തന്റെ വ്യവസായ ശൃംഘല ഈസ്റ്റ് ഇന്ത്യാ കമ്പനിയിലേക്കും വ്യാപിക്കുന്നത്. ബ്രിട്ടീഷ് ഈസറ്റ് ഇന്ത്യാ കമ്പനിയില്‍ 10 മുതല്‍ 15 ശതമാനം ഓഹരികളാണ് യൂസഫലി വാങ്ങുന്നത്. ഇതിനൊപ്പം ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഫൈന്‍ ഫുഡ് ലിമിറ്റഡിന്റെ 40 ശതമാനം ഓഹരികളും യൂസഫലി സ്വന്തമാക്കി. ഒക്ടോബര്‍ 8 നോ 9 നോ ലണ്ടനില്‍ യൂസഫലിയുടെ എംകെ ഗ്രൂപ്പും ഈസ്റ്റ് ഇന്ത്യ കമ്പനിയും തമ്മില്‍ കരാര്‍ ഒപ്പിടുമെന്നാണ് സൂചന. ലണ്ടനിലാകും ഇത് നടക്കുക എന്നാണ് സൂചന.
32 രാജ്യങ്ങളിലായി വ്യവസായം നടത്തുന്ന എംകെ ഗ്രൂപ്പില്‍ 31000 ജീവനക്കാരുണ്ട്. 2013 ല്‍ 540 കോടി ഡോളറായിരുന്നു എംകെ ഗ്രൂപ്പിന്റെ ആകെ വരുമാനം. മിഡില്‍ ഈസ്റ്റിലും ഇന്ത്യയിലും എംകെ ഗ്രൂപ്പിന്റെ കീഴിലെ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ വഴി ഈസ്റ്റ് ഇന്ത്യ കമ്പനി ഉല്‍പന്നങ്ങള്‍ വിറ്റഴിക്കും. ഇതോടെ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഫൈന്‍ ഫുഡ് ലിമിറ്റഡിന്റെ മൂല്യമുയരുമെന്നാണ് പ്രതീക്ഷ.
പതിനെട്ടാം നൂറ്റാണ്ടില്‍ ആഗോള വിപണയെ നിയന്ത്രിക്കാന്‍ തുടങ്ങിയ ഇംഗ്ലീഷ് കമ്പനി പിന്നീടും വര്‍ഷങ്ങളോളം മേധാവിത്വം നിലനിര്‍ത്തി. 1600 ഡിസംബര്‍ 31നു എലിസബത്ത് രാജ്ഞിയില്‍ നിന്നും ബ്രിട്ടീഷ് രാജകീയ അനുമതിപത്രം ലഭിച്ചത് മുതല്‍ ഭരണാധികാരവും സൈനികശക്തിയും ഉപയോഗപ്പെടുത്തി ഒരു വ്യാപാര സ്ഥാപനത്തില്‍ നിന്നും ഇന്ത്യ അടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളെ ഭരിക്കുന്ന ഒരു ഭരണസ്ഥാപനമായി പരിണമിക്കുകയായിരുന്നു ഈസ്റ്റ് ഇന്ത്യാ കമ്പനി .
1874ല്‍ ബ്രിട്ടീഷ് ഭരണം അവസാനിച്ചതോടുകൂടി പ്രവര്‍ത്തനം നിലച്ച കമ്പനിയെ പിന്നീട് 2010ലാണ് ഇന്ത്യാക്കാരനായ സഞ്ജീവ് മേത്ത ഏറ്റെടുത്തത്. അതോടെ വീണ്ടും കമ്പനിക്ക് ജീവന്‍ വച്ചു. ഇന്ത്യയിലെ പ്രമുഖ വ്യവസായ ഗ്രൂപ്പായ മഹീന്ദ്രയും ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍ ഓഹരിയെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha