യാത്രക്കാര്‍ ദൈവത്തെ കണ്ടു... വിമാനങ്ങള്‍ മത്സരിച്ചോടി പറക്കാന്‍ ശ്രമം; ചിറകൊടിഞ്ഞ് അപകടാവസ്ഥയിലായപ്പോള്‍ പൈലറ്റുമാര്‍ മത്സരയോട്ടം മതിയാക്കി

നമ്മുടെ നാട്ടിലെ പ്രൈവറ്റ് ബസുകളുടെ മത്സരയോട്ടം നമുക്കെല്ലാപേര്‍ക്കും സുപരിചിതമാണ്. ആ ബസില്‍ യാത്ര ചെയ്യുന്ന യാത്രക്കാരുടെ അപ്പോഴത്തെ മാനസിക നില എല്ലാവര്‍ക്കും അറിയാവുന്നതാണ്. അപ്പോള്‍ ആകാശത്തു കൂടി പറക്കുന്ന വിമാനങ്ങള്‍ തമ്മില്‍ മത്സരിച്ചാലുണ്ടാകുന്ന അവസ്ഥ ഒന്നൂഹിച്ച് നോക്ക്.
അയര്‍ലന്‍ഡിലെ ഡബ്ലിനിലാണ് യാത്രക്കാരെ മുള്‍മുനയില്‍ നിര്‍ത്തിയ മത്സര വിമാനപ്പറക്കല്‍ നടന്നത്. പറന്നുയരാന്‍ തയ്യാറായ രണ്ടു വിമാനങ്ങളാണ് റണ്‍വേയിലൂടെ അമിത വേഗതയില്‍ മത്സരിച്ച് ഓടി പറക്കാന്‍ ശ്രമിച്ചത്. റയാന്‍ എയര്‍വേസിന്റേതാണ് വിമാനങ്ങള്‍. ബ്ലിനില്‍ നിന്നും ഈഡന്‍ ബര്‍ഗിലേക്ക് പോകുകയായിരുന്ന ബോയിംഗ് 737 വിമാനങ്ങളായിരുന്നു അവ.
കണ്ടു നിന്നവര്‍ക്ക് ആവേശമായെങ്കിലും യാത്രക്കാര്‍ അറിയാതെ ദൈവത്തെ വിളിച്ചു പോയി. അവസാനം വിമനങ്ങള്‍ തമ്മില്‍ ഉരസി വലിയ ശബ്ദം ഉണ്ടായതോടെ എയര്‍പ്പോര്‍ട്ട് ജീവനക്കാരും ഭയന്നു പോയി. അപ്പോഴും ചിറകൊടിഞ്ഞ വിമാനങ്ങള്‍ ഓടിക്കൊണ്ടിരുന്നു. ഉടന്‍ തന്നെ സുരക്ഷ ഉദ്യോഗസ്ഥരുടെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്ന് വിമാനങ്ങള്‍ നിര്‍ത്തിച്ചു.തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്.
അപകടത്തില്‍ ഒരു വിമാനത്തിന്റെ ചിറകിന്റെ അറ്റം അടര്‍ന്നു പോവുകയും ചെയ്തു. പൊളിഞ്ഞുപോയ ചിറകിന്റെ ഭാഗം രണ്ടാമത്തെ വിമാനത്തിന്റെ പിന്നിലെ ചിറകില്‍ കുത്തിക്കയറി ഇരിക്കുന്നുണ്ടായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കുകളില്ല. ഐറിഷ് എയര്‍ ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിച്ചു വരികയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha