അമേരിക്കയിലെ പൗരന്മാര്‍ക്ക് പത്തുകൊല്ലത്തെ വിസ അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം

അമേരിക്കന്‍ പൗരന്മാര്‍ക്ക് പത്തു കൊല്ലത്തെ വിസ അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എല്ലാ എംബസികള്‍ക്കും കോണ്‍ലേറ്റുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ അമേരിക്കയില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ക്ക് വിസ ഓണ്‍ അറൈവലിനുള്ള സൗകര്യവുമൊരുക്കും. പേഴ്‌സണല്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍, ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യാ കാര്‍ഡുകള്‍ എന്നിവ സംയോജിപ്പിച്ച് പുതിയ പദ്ധതി നടപ്പാക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അമേരിക്കന്‍ പൗരന്മാര്‍ ഇന്ത്യയുടെ വിസയ്‌ക്ക് അപേക്ഷിച്ചാല്‍ അസാധാരണ സാഹചര്യമില്ലെങ്കില്‍ പത്തു കൊല്ലത്തേക്ക് അനുവദിക്കണമെന്നാണ് പ്രധാനമന്ത്രി അമേരിക്കാ സന്ദര്‍ശനത്തിനിടെ പ്രസംഗത്തില്‍ പറഞ്ഞത് . ഇതോടൊപ്പം അദ്ദേഹം നിര്‍ദ്ദേശിച്ച രണ്ടു കാര്യങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പി.ഐ.ഒ കാര്‍ഡുള്ളവര്‍ക്ക് ആജീവാന്ത വിസ അനുവദിച്ച് കഴിഞ്ഞമാസം ഉത്തരവിറക്കിയതിലും, 180 ദിവസത്തില്‍ കൂടുതല്‍ ഇന്ത്യയില്‍ തങ്ങുന്നവര്‍ പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന വ്യവസ്ഥയിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha