സ്‌കൂള്‍ ബസില്‍ ഉറങ്ങിപ്പോയ കുട്ടിയെ ആരും ശ്രദ്ധിച്ചില്ല; നാലു വയസുകാരി ശ്വാസം മുട്ടി മരിച്ചു

അബുദാബിയില്‍ സ്‌കൂള്‍ ബസില്‍ ഉറങ്ങിപ്പോയ നാലുവയസ്സുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. അബുദാബിയിലെ അല്‍ ദറൂദ് സ്‌കൂളില്‍ പഠിക്കുന്ന കുട്ടി ചൊവ്വാഴ്ച രാവിലെ ഏഴു മണിക്ക് സ്‌ക്കൂളിലേക്ക് ബസില്‍ പോയതാണ്. എയര്‍ കണ്ടീഷന്‍ ബസില്‍ കുട്ടി ഉറങ്ങിപോയിരുന്നു. അത് ആരും ശ്രദ്ധിച്ചിരുന്നില്ല. കുട്ടി ബസിനകത്ത് ഉള്ളതറിയാതെ ജീവനക്കാര്‍ വാതിലടച്ച് എ.സി ഓഫാക്കി ബസ് സ്‌ക്കൂളില്‍ പാര്‍ക്ക് ചെയ്തു.
ഉച്ചയ്ക്ക് 12 മണിക്ക് സ്‌കൂള്‍ വിട്ട ശേഷം ബസ് തുറന്നു നോക്കിയപ്പോഴാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വായു സഞ്ചാരമില്ലാത്തതിനാല്‍ ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്ന് കരുതുന്നു. കുട്ടികളെ നോക്കുന്ന ആയയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കണ്ണൂര്‍ ജനതാ ക്ലബ്ബിന് സമീപത്തെ നസീര്‍ അഹമ്മദിന്റെയും നബീലയുടെയും മകളായ നിസാല എന്ന കുഞ്ഞാണ് മരിച്ചത്. ഹഡ്‌കോയില്‍ അക്കൗണ്ടന്റായ നസീര്‍ അഹമ്മദിന്റെ കുടുംബം പത്തു വര്‍ഷത്തോളമായി അബുദാബിയിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha