ഗാനോല്‍സവത്തിന്റെ ടിക്കറ്റ് വില്‍പന ഉദ്‌ഘാടനം ചെയ്തു

ഡാളസ് : ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്ര ധനശേഖരണാര്‍ഥം നടത്തുന്ന മലയാളത്തിന്റെ വാനമ്പാടി പത്മശ്രീ കെ.എസ്. ചിത്രയും ജനപ്രിയ ഗായകന്‍ എം.ജി. ശ്രീകുമാറും നയിക്കുന്ന ഗാനോത്സവം പ്രവേശന ടിക്കറ്റുകളുടെ വില്‍പനോദ്‌ഘാടനം അക്ഷയ ത്രിദീയ ദിനത്തില്‍ ക്ഷേത്ര മുഖ്യ പൂജാരി എളങ്ങല്ലൂര്‍ നാരായണന്‍ നമ്പൂതിരിയില്‍ നിന്നും കേരള ഹിന്ദുസൊസൈറ്റി പ്രസിഡന്റ് ശ്യാമള നായര്‍ ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങി നിര്‍വഹിച്ചു. ഓഗസ്റ്റ് 31 വൈകിട്ട് ഐസ്‌മെന്‍ സെന്ററില്‍ അരങ്ങേറുന്ന ഗാനോത്സവത്തിന് `ഒരേസ്വരം സിംഫണി 2013' എന്നാണ് നാമകരണം ചെയ്‌തിരിക്കുന്നത്.
പരിപാടിയില്‍ ചിത്രയ്‌ക്കും എം.ജി. ശ്രീകുമാറിനും പുറമെ യുവഗായകരായ ശ്രീനാഥ്, ലതാകൃഷ്‌ണ, കലാകായിനി എന്നിവരും പങ്കെടുക്കും. കേരളത്തില്‍ നിന്നും എത്തുന്ന വാദ്യോപകരണ വിദഗ്‌ധര്‍ കൂടി പങ്കെടുക്കുന്ന ഗാനോത്സവം ശ്രോതാക്കള്‍ക്ക് അവിസ്‌മരണീയ അനുഭവമാകുമെന്ന് സംഘാടകര്‍ അഭിപ്രായപ്പെട്ടു. പരിപാടി വിജയിപ്പിക്കുന്നതിന് എല്ലാ സഹൃദയരുടേയും സഹായ സഹകരണങ്ങള്‍ കെഎച്ച്‌എസ് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: വിലാസ് കുമാര്‍ 214 395 9795, ഗോപാല പിള്ള 214 684 3449, ശ്യാമള നായര്‍ 817 6140936, ഹരി പിള്ള 972 8398629.
പി.പി. ചെറിയാന്‍
https://www.facebook.com/Malayalivartha