സെന്‍റ് മേരീസ് ചെണ്ടമേള സംഘം അരങ്ങേറ്റം നടത്തി

മിഷിഗണിലെ ചുറുചുറുക്കുള്ള യുവാക്കള്‍ ചേര്‍ന്ന് ജോസ് ലൂക്കോസ് പള്ളികിഴക്കേതിലിന്റെ ശിഷ്യത്വത്തില്‍ തുടങ്ങിയ ചെണ്ടമേള സംഘം മെയ് അഞ്ചാം തിയ്യതി അരങ്ങേറ്റം നടത്തി.
സെന്‍റ് മേരീസ് ക്‌നാനായ ദേവാലയത്തില്‍ ഫാ. മാത്യു മേലേടത്തിന്റെ യാത്രയയപ്പ് ചടങ്ങില്‍ വെച്ചാണ് അരങ്ങേറ്റം നടത്തിയത്. അച്ചന്റെ യാത്രയയപ്പ് പ്രമാണിച്ച് ഒത്തുകൂടിയ സദസ്യരുടെ മുന്നില്‍ അഞ്ചില്‍പരം വ്യത്യസ്ഥ താളങ്ങളില്‍ ശിങ്കാരി മേളം അവതരിപ്പിച്ചു.
വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന ഈ യുവാക്കള്‍ തുടര്‍ച്ചയായി എല്ലാ വ്യാഴാഴ്ചയും രാത്രി മൂന്നു മണിക്കൂറോളം ഏകദേശം ഒരു വര്‍ഷക്കാലമായി ചെണ്ടമേളം പരിശീലനം നടത്തിവരികയായിരുന്നു.
ആശാന്‍ജോസ് ലൂക്കോസിന് ദക്ഷിണ നല്‍കി, ഫാ. മാത്യു മേലേടത്ത് ചെണ്ട കോലുകള്‍ അനുഗ്രഹിച്ചു നല്‍കിയാണ് അരങ്ങേറ്റത്തിനു തുടക്കം കുറിച്ചത്.
സമൂഹത്തിലെ നാനാതുറയില്‍ നിന്നുള്ളവര്‍ അച്ചന് യാത്രാമംഗളങ്ങള്‍ നേര്‍ന്നു. ചെണ്ടമേള സംഘം ഒരുക്കിയ വിഭവസമൃദ്ധമായ സദ്യയോടുകൂടി പരിപാടികള്‍ സമംഗളം പര്യവസാനിച്ചു.
ഇനി മുതല്‍ മിഷിഗണില്‍ എവിടെയും ശിങ്കാരിമേളം ആവശ്യമുള്ളവര്‍ ജോസ് ലൂക്കോസ് പള്ളികിഴക്കേതിലുമായി ബന്ധപ്പെടുവാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഫോണ്‍: 313 510 2901.
മൊയ്തീന്‍ പുത്തന്‍ചിറ
https://www.facebook.com/Malayalivartha