Widgets Magazine
16
Jun / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രവാസികൾ അറിഞ്ഞോ? പണവും സമയവും ലാഭിക്കാം, ദുബൈ കൂടുതല്‍ സേവനങ്ങള്‍ ഡിജിറ്റലാക്കാൻ ഒരുങ്ങുന്നു, പുതിയ നയ പ്രഖ്യാപനവുമായി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം

15 MARCH 2022 03:49 PM IST
മലയാളി വാര്‍ത്ത

More Stories...

പണം ആവശ്യപ്പെട്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥിയ്ക്ക് നേരെ ആക്രമണം, ഓസ്‌ട്രേലിയയില്‍ ഗുരുതര പരിക്കേറ്റ് വിദ്യാര്‍ത്ഥി ചികിത്സയിൽ, അക്രമിയെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു

മലയാളി നഴ്സിന്റേയും രണ്ട് കുട്ടികളുടേയും കത്തിക്കരിഞ്ഞ മൃതദേഹം കാറിനുള്ളിൽ...! ആറ് വയസിൽ താഴെയുള്ള പെൺകുട്ടികൾ മുപ്പതുവയസിന് മുകളിൽ പ്രായമുള്ള യുവതി എന്നിവരാണ് മരണപ്പെട്ടത്, മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് റിപ്പോർട്ടുകൾ..!

ഓസ്‌ട്രേലിയയില്‍ മലയാളി നവദമ്പതികള്‍ മരിച്ചു

ഓസ്‌ട്രേലിയയില്‍ എക്‌സിറ്റ് പോള്‍ ഫലം തെറ്റി; കണ്‍സര്‍വേറ്റിവ് പാര്‍ട്ടി വീണ്ടും അധികാരത്തില്‍

സിഡ്‌നിയില്‍ കാറപകടത്തില്‍ പൊലിഞ്ഞത് രണ്ട് ജീവനുകള്‍, മദ്യപിച്ച് വാഹനമോടിച്ച യുവതി കാര്‍ സ്‌കൂളിലെ ക്ലാസ് മുറിയിലേക്ക് ഇടിച്ചു കയറ്റി

ഗൾഫ് രാഷ്ട്രങ്ങളുൾപ്പെടെ പല സർക്കാർ സേവനങ്ങളും ഡിജിറ്റലാക്കാൻ പദ്ധതിയിടുകയാണ്. ജനങ്ങൾക്കും സർക്കാരിനും ഒരുപോലെ ഗുണം ചെയ്യുന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത എന്നുപറയുന്നത്. ദുബൈ അടുത്തിടെ പേപ്പര്‍ രഹിതമായി പ്രഖ്യാപിച്ചിരുന്നു. ദുബൈയിലെ എല്ലാ ഓഫീസുകളും പൂര്‍ണമായി ഡിജിറ്റലാക്കിയതോടെയാണ് പേപ്പര്‍ രഹിതമായി പ്രഖ്യാപിച്ചത്. ഉപഭോക്താക്കള്‍ക്ക് വിരല്‍ത്തുമ്പില്‍ സേവനങ്ങള്‍ എത്തിക്കുക എന്നതാണ് ദുബൈയുടെ നയം.

പണവും സമയവും ലാഭിക്കാൻ ഇതുവഴി സാധിക്കുന്നു. കൂടുതല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ഡിജിറ്റലാക്കാൻ തയ്യാറെടുക്കുകയാണ് ദുബൈ ഭരണകൂടം. ഇതിമായി പുതിയ പദ്ധതി തന്നെ തുടങ്ങുകയാണ്. '360 സര്‍വിസ് പോളിസി'.എന്ന പേരിലാണ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. കുറച്ച് കാര്യങ്ങൾ ലക്ഷ്യമിട്ടാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.

ഒന്ന്, സര്‍ക്കാര്‍ ഓഫീസുകളിലെത്തുന്നവരുടെ എണ്ണം കുറക്കുക,രണ്ട് ഡിജിറ്റല്‍ ഇടപാടുകളുടെ എണ്ണം വര്‍ധിപ്പിക്കാനും അതുവഴി സമയവും പണവും ലാഭിക്കാനും ലക്ഷ്യമിട്ടാണ് '360 സര്‍വിസ് പോളിസി' എന്ന പേരില്‍ ദുബൈ പദ്ധതി പ്രഖ്യാപിച്ചത്.ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമാണ് നയം പ്രഖ്യാപിച്ചത്.

നയത്തിന് ദുബൈ എക്സിക്യൂട്ടിവ് കൗണ്‍സില്‍ അംഗീകാരം നല്‍കി. നയം നടപ്പാകുന്നതോടെ ഉപഭോക്താക്കളുടെ 90 ലക്ഷം ഓഫിസ് സന്ദര്‍ശനങ്ങള്‍ ഒഴിവാകും എന്നാണ് കണക്കുകൂട്ടൽ. വര്‍ഷത്തില്‍ മൂന്നു ലക്ഷം ജോലിസമയം ഇതുവഴി ലാഭിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തൽ.ഇതൊന്നും കൂടാതെ അടുത്ത അഞ്ചു വര്‍ഷംകൊണ്ട് 100 കോടി ദിര്‍ഹം ലാഭിക്കാനും കഴിയുമെന്നാണ് കണക്കുകൂട്ടല്‍.

ഉപഭോക്താക്കളുടെ നേരിട്ടുള്ള സാന്നിധ്യമില്ലാതെ 90 ശതമാനം സേവനങ്ങള്‍, 100 ശതമാനം ഓട്ടോമാറ്റിക് സേവനങ്ങള്‍, 90 ശതമാനം സംയോജിത സേവനങ്ങള്‍ എന്നിവ നടപ്പാക്കും. ദുബൈയിലെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും ഇത് നടപ്പാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.360 സര്‍വിസ് പോളിസി യാഥാര്‍ഥ്യമാകുന്നതോടെ ജനങ്ങളുടെ ഓഫീസുകളിലെ കാത്തിരിപ്പും അവസാനിക്കും.

 

പിഴയും ഫീസുകളും മൊബൈലില്‍ തന്നെ അടക്കാനാകും. അപേക്ഷകള്‍ സമര്‍പ്പിക്കാനും ഇതുവഴി കഴിയും. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍റെ നിര്‍ദേശപ്രകാരമാണ് എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ പുതിയ തീരുമാനം.

പൂര്‍ണമായി ഡിജിറ്റലാക്കാനുള്ള ദുബൈയുടെ പടിപടിയായുള്ള കാൽവയ്പ്പുകൾ പ്രവാസികൾക്കും ഏറെ ഗുണം ചെയ്യുന്ന കാര്യമാണ്. സർക്കാർ സേവനങ്ങൾക്കായി ഇനി എങ്ങും അലഞ്ഞുതിരിയേണ്ട നമ്മുടെ കൈയ്യിലുള്ള ഫോണിലൂടെയും സാധിക്കും എന്ന നിലയിലേക്കായി കാര്യങ്ങളുടെ പോക്ക്. ഇത് സ്വദേശികൾക്കും പ്രവാസികൾക്കും വിദേശികൾക്കും ഒരുപോലെ ഗുണം ചെയ്യും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇസ്രയേല്‍ പദ്ധതി ട്രംപ് തടഞ്ഞു... ഖമനയിയെ വധിക്കാനുള്ള ഇസ്രയേല്‍ പദ്ധതി ട്രംപ് തടഞ്ഞു; 'ഇസ്രയേല്‍ - ഇറാന്‍ സമാധാനം ഉടനുണ്ടാകും, തനിക്ക് ക്രെഡിറ്റ് ലഭിക്കാറില്ല'  (12 minutes ago)

ഭാര്യ തൂങ്ങി മരിച്ച നിലയില്‍...  (28 minutes ago)

കാക്കാഴം കടപ്പുറത്ത് ഒരു കണ്ടെയ്നര്‍ തീരത്തടിഞ്ഞു...  (1 hour ago)

ഹെലികോപ്റ്റര്‍സര്‍വീസുകള്‍ക്ക് കര്‍ശന നിരീക്ഷണമേര്‍പ്പെടുത്താനൊരുങ്ങി മുഖ്യമന്ത്രി  (1 hour ago)

യാത്രക്കാരിയുടെ കൈയില്‍നിന്നു തെറിച്ചുവീണ ഒരുവയസ്സുകാരന് ദ...  (1 hour ago)

കര്‍ഷകര്‍ ദുരിതത്തില്‍  (1 hour ago)

കോഴിക്കോട് സ്വദേശിയായ യുവാവ് ജിസാനിലെ ബെയ്ശില്‍  (1 hour ago)

കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി അപകടത്തില്‍ മരിച്ചു.  (1 hour ago)

സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  (2 hours ago)

റെയില്‍ വേ ട്രാക്കിലെ ഇലക്ട്രിക് ലൈനില്‍ തട്ടി മരത്തിന് തീപിടിച്ചു...ട്രെയിന്‍ ഗതാഗതത്തിന് തടസ്സം  (2 hours ago)

റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലിരുന്ന മലയാളി യുവാവ് മരിച്ചു....  (2 hours ago)

മൂന്ന് വയസ്സുള്ള കുഞ്ഞ് മരിച്ചു.  (2 hours ago)

വിശിഷ്ടാതിഥിയായി മന്ത്രി വീണാ ജോര്‍ജിന് ക്ഷണം  (3 hours ago)

ഗ്യാസ്ട്രോ സര്‍ജറി വിഭാഗം 50-ാം വാര്‍ഷികാഘോഷം  (3 hours ago)

.ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാനായി കാനഡയിലേക്ക്...  (3 hours ago)

Malayali Vartha Recommends