Widgets Magazine
21
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ആലത്തൂരിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് ആറ് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്


സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്... 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു


മീറ്ററിന് 50 രൂപ വിലയുള്ള തുണിയില്‍ വില കുറഞ്ഞ തുണി കട്ട് ചെയ്ത തുണി അടിച്ച് സാരിയുണ്ടാക്കി: അത് ആർഭാടമല്ല: ഫിലോകാലിയയിലെ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനും, കുട്ടികളുടെ പഠനത്തിനും ജീവിക്കാനും സ്വര്‍ണം പണയം വച്ചു : മാരിയോയ്ക്ക് നോര്‍മലായി ചിന്തിക്കാന്‍ പറ്റുന്ന അവസ്ഥയല്ല, അത് മുതലെടുക്കുന്നു - പ്രതികരിച്ച് ജിജി മാരിയോ...


അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാദ്ധ്യത...നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്...24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യം..


സിപിഎം പ്രതിരോധത്തിൽ: സ്വർണ്ണ കൊള്ളയിൽ എ.പത്മകുമാറിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു: പത്മകുമാറിനെയും കടന്ന് അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനിലേക്ക് അന്വേഷണം എത്തുമോ എന്ന ആശങ്കയിൽ സിപിഎം...

മലയാളി നഴ്സിന്റേയും രണ്ട് കുട്ടികളുടേയും കത്തിക്കരിഞ്ഞ മൃതദേഹം കാറിനുള്ളിൽ...! ആറ് വയസിൽ താഴെയുള്ള പെൺകുട്ടികൾ മുപ്പതുവയസിന് മുകളിൽ പ്രായമുള്ള യുവതി എന്നിവരാണ് മരണപ്പെട്ടത്, മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് റിപ്പോർട്ടുകൾ..!

25 MARCH 2022 06:18 PM IST
മലയാളി വാര്‍ത്ത

More Stories...

പണം ആവശ്യപ്പെട്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥിയ്ക്ക് നേരെ ആക്രമണം, ഓസ്‌ട്രേലിയയില്‍ ഗുരുതര പരിക്കേറ്റ് വിദ്യാര്‍ത്ഥി ചികിത്സയിൽ, അക്രമിയെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു

പ്രവാസികൾ അറിഞ്ഞോ? പണവും സമയവും ലാഭിക്കാം, ദുബൈ കൂടുതല്‍ സേവനങ്ങള്‍ ഡിജിറ്റലാക്കാൻ ഒരുങ്ങുന്നു, പുതിയ നയ പ്രഖ്യാപനവുമായി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം

ഓസ്‌ട്രേലിയയില്‍ മലയാളി നവദമ്പതികള്‍ മരിച്ചു

ഓസ്‌ട്രേലിയയില്‍ എക്‌സിറ്റ് പോള്‍ ഫലം തെറ്റി; കണ്‍സര്‍വേറ്റിവ് പാര്‍ട്ടി വീണ്ടും അധികാരത്തില്‍

സിഡ്‌നിയില്‍ കാറപകടത്തില്‍ പൊലിഞ്ഞത് രണ്ട് ജീവനുകള്‍, മദ്യപിച്ച് വാഹനമോടിച്ച യുവതി കാര്‍ സ്‌കൂളിലെ ക്ലാസ് മുറിയിലേക്ക് ഇടിച്ചു കയറ്റി

ഓസ്ട്രേലിയയിൽ മലയാളി നഴ്സിനെയും രണ്ട് മക്കളെയും കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ഇവർ മലയാളികളാണെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.കേരളത്തിൽ നിന്നുള്ള ജാസ്മിൻ, മക്കളായ എബിലിൻ, കാരലിൻ എന്നിവരാണ് മരിച്ചതെന്നാണ് ഇവിടെയുള്ള മലയാളികൾ നൽകുന്ന വിവരം.

ലൈഫ് സ്പ്രിങ് പെന്തക്കോസ്ത് സഭാംഗമാണ്. ഇവർ ആറു വയസിൽ താഴെയുള്ള പെൺകുട്ടികളാണ് മരിച്ച രണ്ടു പേരും. മരിച്ച യുവതിക്ക് 30 വയസിനു മുകളിൽ പ്രായമുണ്ടെന്നാണ് പൊലീസ് നിഗമനം. ഇവരുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ക്രാൻബേൺ വെസ്റ്റിൽ ഹൈവേയിൽ കൃഷിയിടത്തോട് ചേർന്നു നിർത്തിയിട്ട നിലയിലാണ് മൃതദേഹം അടങ്ങിയ കാർ കണ്ടെത്തിയത്. തീപ്പിടിത്തം ഉണ്ടായെന്ന വിവരം അറിഞ്ഞ് അഗ്നിരക്ഷാ ഉദ്യോഗസ്ഥർ എത്തിയാണ് തീയണച്ചത്. മെൽബൺ നഗരത്തിന്റ തെക്ക് കിഴക്ക് ഭാഗത്തുള്ള ക്രാൻബേൺ വെസ്റ്റിൽ ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. രാത്രി 7.55 ഓടെ വെസ്റ്റേൺ പോർട്ട് ഹൈവേക്ക് സമീപം കാറിന് തീപിടിച്ചെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ.

സ്ഥലത്തെത്തി തീ അണച്ച എമർജൻസി വിഭാഗം കാറിനുള്ളിൽ നിന്ന് മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു.ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക സൂചനകളെങ്കിലും കൊലപാതക സാധ്യത തള്ളിക്കളയാനാകില്ല. പക്ഷേ സംഭവത്തിന് പിന്നിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുള്ളതായി ഈ ഘട്ടത്തിൽ കരുതുന്നില്ലെന്നാണ് പൊലീസ് അറിയിച്ചത്.

അപകടത്തിൽ ദൃക്സാക്ഷികളായ ആരെങ്കിലുമുണ്ടെങ്കിൽ തീപിടിത്തത്തിന്റെ ഡാഷ്-ക്യാം ദൃശ്യങ്ങൾ ഉള്ളവരോ അന്വേഷണ സംഘവുമായി ബന്ധപ്പെടണമെന്നും പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. വാഹനം കത്തി നശിച്ചതിനാൽ അപകട കാരണം ഇനിയും കണ്ടെത്താനായിട്ടില്ല.

ജാസ്മിൻ ഭർത്താവുമായി പിണങ്ങി കഴിയുകയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. വലിയ തീപിടിത്തമാണ് ഉണ്ടായത്. തീ പിടിത്തം കാരണം ആർക്കും കാറിന് അടുത്തേക്ക് പോലും പോകാനായില്ല. വെള്ളം ചീറ്റി തീ അണച്ച ശേഷമായിരുന്നു രക്ഷാപ്രവർത്തനം. അപ്പോഴേക്കും കാറിലുണ്ടായിരുന്നവർ എല്ലാം മരണപ്പെട്ടിരുന്നു. ഡിഎൻഎ പരിശോധന ഉൾപ്പടെ നടത്തി മൃതദേഹം ആരുടേതാണ് എന്ന് ഉറപ്പിച്ചക്കേണ്ടിയിരുക്കുന്നു. ഇതിന് ശേഷമാകും മൃതദേഹം വിട്ടു നൽകുന്നത് ഉൾപ്പടെയുള്ള നടപടികൾ ഉണ്ടാകുക എന്നാണ് അറിയാൻ സാധിക്കുന്നത്.

മൂവരുടേയും മരണത്തിന്റെ വ്യക്തമായ കാരണം ഇപ്പോഴും അവ്യക്തമാണ്. ഇതിലുൾപ്പെടെ വ്യക്തവരേണ്ടതുണ്ട്. ഇവരുടെ ബന്ധുക്കളുമായോ കൂടെയുള്ളവരുമായോ വിശദമായ ചോദ്യം ചെയ്യലിന് ശേഷമായിരിക്കും ഇതിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവരൂ...

കഴിഞ്ഞയാഴ്ച പെർത്തിൽ കത്തിക്കരിഞ്ഞ കാറിൽ അമ്മയുടെയും മക്കളുടെയും മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. തമിഴ് വംശജരായിരുന്നു സംഭവത്തിൽ മരിച്ചത്. അതുകൊണ്ട് തന്നെ ഇന്ത്യൻ വംശജർക്കിടയിൽ ആശങ്ക ഉണ്ടാക്കുന്നതാണ് ഈ സംഭവം. ഈ അപകടവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കുറിപ്പ് ഇങ്ങനെയാണ്......

മെൽബണിൽ കാറിന് തീപിടിച്ച് മലയാളി പെന്തക്കോസ്ത് സഹോദരിയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു. മെൽബണിന്റെ തെക്ക്-കിഴക്ക് ഭാഗത്തുള്ള ക്രാൻബൺ വെസ്റ്റിൽ കഴിഞ്ഞ രാത്രിയിൽ കാറിന് തീപിടിച്ച് മലയാളി പെന്തക്കോസ്തു സഹോദരി ജാസ്മിനും അവരുടെ രണ്ട് കുഞ്ഞുങ്ങളുമടക്കം മൂന്ന് പേരാണ് മരിച്ചത്. മരണ കാരണം വ്യക്തമല്ല. ലൈഫ് സ്പ്രിങ് പെന്തക്കോസ്തു സഭാംഗമാണ് ഇവർ. വെസ്റ്റേൺ പോർട്ട് ഹൈവേയിൽ കഴിഞ്ഞ രാത്രി 8 മണിക്ക് മുമ്പ് ഒരു കാറിന് തീപിടിച്ചെന്ന റിപ്പോർട്ടുകളോട് എമർജൻസി സർവീസുകൾ പ്രതികരിച്ചു.

ഹൈവേക്ക് സമീപമുള്ള ഒരു ഫാം ഗേറ്റിന് മുന്നിലാണ് കത്തിയ വാഹനവും വാഹനത്തിനുള്ളിൽ നിന്ന് മൂന്ന് മൃതദേഹങ്ങളും പൊലീസ് കണ്ടെത്തിയത്.കൂടുതൽ വിവരങ്ങൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. ആത്മഹത്യ ഒന്നിനും പരിഹാരമല്ല എങ്കിലും ഭർത്താവിന് വേറെ സ്ത്രീയുമായി രഹസ്യ ബന്ധം ഉണ്ടന്നു വ്യക്തമായാൽ ഏതു സ്ത്രീയും പതറിപ്പോകും, കാരണം അവർ ബലഹീന പത്രമാണന്ന് ബൈബിൾ പറയുന്നു. കൂടുതൽ വിവരങ്ങൾ പിന്നാലെ....

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കായികാധ്യാപകൻ ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണ് മരിച്ചു...  (45 minutes ago)

കടകംപള്ളിയുടെ കൊലച്ചിരി അറസ്റ്റിലേക്ക്..?പത്മകുമാറിന് അറ്റാക്ക്..!!!! സെല്ലിൽ വാസുവിന്റെ ശരണം വിളി തറയിലടിച്ച് രാഹുൽ ഈശ്വർ  (53 minutes ago)

എസ്ഐആർ സംബന്ധിച്ച ഹർജികൾ സുപ്രീംകോടതി ഇന്ന്  (1 hour ago)

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പിഞ്ചുബാലൻ പാമ്പുകടിയേറ്റ് മരിച്ചു  (1 hour ago)

നിർണായക പങ്കുവഹിച്ചു  (1 hour ago)

ജസ്റ്റിസ് ബി.ആർ. ഗവായ് ഇന്ന് പടിയിറങ്ങും  (1 hour ago)

വ്യാപാര - ബിസിനസ്സുകൾ പുരോഗതി പ്രാപിക്കും. കുടുംബത്തിൽ മംഗളകരമായ കാര്യങ്ങൾ നടക്കുക  (1 hour ago)

കശ്മീർ പോലീസിന്റെ ഏജൻസി  (1 hour ago)

പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു...  (2 hours ago)

. ജി20 രാജ്യങ്ങളുടെ ഉച്ചകോടിക്ക്‌ നാളെ ദക്ഷിണാഫ്രിക്കയിലെ  (2 hours ago)

മന്ത്രിയും കുടുങ്ങും  (2 hours ago)

മകനെയും അമ്മയെയും വീടിനുള്ളിൽ മരിച്ച  (2 hours ago)

തീപിടുത്തം  (2 hours ago)

ഹൈക്കോടതി നിർദേശത്തെ തുടർന്ന്‌ ദർശനത്തിന് അനുവദിക്കുന്ന സ്‌പോട്ട്‌ ബുക്കിങ്  (2 hours ago)

തലപ്പത്തുണ്ടായിരുന്നവർ  (3 hours ago)

Malayali Vartha Recommends