Widgets Magazine
10
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  എസ്എടി ആശുപത്രിയിൽ പ്രസവത്തിന് എത്തിയ യുവതി അണുബാധയെ തുടർന്ന് മരിച്ചെന്ന പരാതിയിൽ വിശദ അന്വേഷണത്തിന് ആരോഗ്യവകുപ്പ്....


ബിഗ് ബോസ് മലയാളം 7 ന്റെ കപ്പ് പൊക്കി അനുമോൾ; രണ്ടാം സ്ഥാനത്ത് 'ആ മത്സരാർത്ഥി'


സ്വർണം പൂശി തിരികെ ഘടിപ്പിച്ച പാളികൾ യഥാർത്ഥമാണോ, വ്യാജമാണോ..? ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാൻ പ്രത്യേക അന്വേഷണ സംഘം: സ്റ്റഡിയിലുള്ള പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നു...


150 വർഷത്തിലൊരിക്കൽ മാത്രം സംഭവിക്കുമെന്ന് കരുതിയിരുന്ന പ്രളയം, ഇനി മുതൽ 25 വർഷത്തിലൊരിക്കൽ ആവർത്തിക്കും - കേരളത്തിന് മുന്നറിയിപ്പായി പുതിയ പഠനം: . കാലാവസ്ഥാ വ്യതിയാനം രൂക്ഷമാകുന്നത് പ്രധാന അടിസ്ഥാന സൗകര്യങ്ങളെ ദുർബലമാക്കും...


ശബരിമല തീർഥാടനത്തിന് വെർച്വൽ ക്യൂ ബുക്കിങ്​ നിർബന്ധം...

പ്രവാസികൾക്ക് വമ്പൻ സർപ്രൈസ് പോലെ കൂടുതൽ ഇളവുകൾ...!!! വാക്‌സിൻ എടുത്ത യാത്രക്കാർക്ക് കൊവിഡ് പരിശോധനയുടെ ആവശ്യമില്ല, ഫെബ്രുവരി മുതൽ വാക്‌സിൻ എടുത്ത യാത്രക്കാർക്ക് ഇളവുകൾ പ്രഖ്യാപിച്ച് ബ്രിട്ടൻ

16 JANUARY 2022 05:12 PM IST
മലയാളി വാര്‍ത്ത

ഒമിക്രോൺ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ പ്രവാസികളെ വലയ്ക്കുന്ന ഒന്നാണ് രാജ്യങ്ങൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. തിരികെ രാജ്യത്ത് പ്രവേശിക്കണമെങ്കിൽ ഈ നിയന്ത്രണങ്ങളൊക്കെ മറികടക്കണമെന്ന കടമ്പയുണ്ട്. ഒട്ടുമിക്ക രാജ്യങ്ങളിലും നിലവിൽ തിരികെയെത്തുന്നവർക്ക് വീണ്ടും പഴയപടിയെന്നോണം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ വാക്സിന് സ്വീകരിച്ചവർക്ക് ഒരു വമ്പൻ സർപ്രൈസ് പോലെ കൂടുതൽ ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ് ബ്രിട്ടൻ. ഫെബ്രുവരി മുതൽ വാക്‌സിൻ എടുത്ത യാത്രക്കാർക്ക് കൊവിഡ് പരിശോധനയുടെ ആവശ്യമില്ലെന്ന് ബ്രിട്ടൻ ആരോഗ്യമന്ത്രാലയം അറിയിച്ചു.‌

 

അവധി ആഘോഷിക്കാൻ മറ്റ് രാജ്യങ്ങളിലേയ്‌ക്ക് പോകുന്ന വാക്‌സിൻ സ്വീകരിച്ച ബ്രിട്ടൻ സ്വദേശികൾക്ക് തിരികെ എത്തുമ്പോൾ പരിശോധന ആവശ്യമില്ല. ഫെബ്രുവരി മുതൽ ഈ ഇളവ് പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ടുകൾ. പരിശോധന നിരക്ക് കുറച്ച് ആളുകളെ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിക്കാൻ പ്രേരിപ്പിക്കുന്നതിനായാണ് ഈ തീരുമാനമെന്ന് ബ്രിട്ടൻ ഗതാഗതമന്ത്രി ഗ്രാന്റ് ഷാപ്പ്‌സ് വ്യക്തമാക്കി.

ബ്രട്ടന്റെ ഈ തീരുമാനത്തെ പ്രവാസികളെല്ലാം തന്നെ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. കൊവിഡിനെ തുടർന്നുള്ള മാനസിക സംഘർഷം അകറ്റാനായി മറ്റ് രാജ്യങ്ങൾ സന്ദർശിക്കാനും, നാട്ടിലേക്ക് പോയി ഒന്നു മൈൻഡ് റീഫ്രഷ് ആക്കാനും ബ്രട്ടന്റെ ഇളവ് ഒരു വലിയ അനുഗ്രഹമായി കാണുകയാണ് പ്രവാസികൾ.

വൈകാതെ മറ്റ് രാജ്യങ്ങളും ഇത്തരം ഇളവുകൾ സംബന്ധിച്ച പ്രഖ്യാപനവുമായി മുന്നോട്ട് വരാനുള്ള സാധ്യതയുണ്ട്.നിയന്ത്രണങ്ങൾ കർക്കശമായി പാലിക്കേണ്ടുന്ന ഗൾഫ് രാഷ്ട്രങ്ങളും ഇത്തരം ഇളവുകൾ പരിഗണിക്കുമോ എന്നു പ്രവാസലോകം ഉറ്റുനോക്കുകയാണ്. ബ്രിട്ടനിൽ കൊവിഡ് കേസുകളുടെ കാര്യത്തിൽ കുറവൊന്നും രേഖപ്പെടുത്തിയിട്ടില്ല.

കഴിഞ്ഞ ദിവസം 81,713 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 287 മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.എന്നിരിക്കെയാണ് വാക്സിന് സ്വീകരിച്ചവർക്ക് മാത്രം ഇത്തരത്തിൽ ബ്രിട്ടൻ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.അതേസമയം, ഇന്ത്യയുമായി വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യൻ പൗരന്മാർക്ക് കുറഞ്ഞ നിരക്കിൽ വിസ നൽകാനുംഇതിൽ നടപടിക്രമങ്ങൾ ലളിതമാക്കാനും ബ്രിട്ടീഷ് സർക്കാരിന്റെ ഭാഗത്ത് നിന്ന് ചില നീക്കളൊക്കെ നടന്നിരുന്നു.

വിഷയത്തിൽ ബ്രെക്സിറ്റിന് ശേഷം ഇന്ത്യയും ബ്രിട്ടനും തമ്മിൽ സ്വതന്ത്ര വ്യാപാര കരാറിന്റെ ചർച്ചകൾ തുടങ്ങി. ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2030 ആകുമ്പോഴേക്കും ഇരട്ടിയാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഡൽഹിയിൽ ചർച്ചകൾ പുരോഗമിക്കുന്നത്. ബ്രിട്ടന്റെ വ്യാപാര വകുപ്പ് സെക്രട്ടറി ആനി മേരി ട്രെവലിയനും കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയലും തമ്മിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്.

ഇരു രാജ്യങ്ങളിലും പ്രത്യക്ഷവും പരോക്ഷവുമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സഹായിക്കുന്ന തരത്തിലുള്ള വ്യാപാര കരാറിനാണ് ഇന്ത്യയും യുകെയും ലക്ഷ്യമിടുന്നത്. മൂല്യ ശൃംഖലകളെ ബന്ധിപ്പിക്കുന്നതിനും വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനും ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാർ സംഭാവന നൽകുമെന്നും ഇരു രാജ്യങ്ങളിലെയും ബിസിനസുകൾക്ക് നേട്ടമുണ്ടാക്കാൻ ഇടക്കാല കരാറിന്റെ സാധ്യതകൾ ആരായുമെന്നും ചർച്ചയുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

കുടിയേറ്റ നിയമം ഇളവുചെയ്യണമെന്ന് ഇന്ത്യ ഏറെക്കാലമായി ബ്രിട്ടനോട് ആവശ്യപ്പെടുന്നുണ്ട്. നിയമത്തിൽ ഇളവ് വരുത്തിയാൽ ഇന്ത്യയിൽ നിന്ന് ബ്രിട്ടനിലെത്തുന്ന യുവാക്കൾക്ക് 3 വർഷം വരെ അവിടെ താമസിച്ച് ജോലി ചെയ്യാൻ സാധിക്കും. ഉപരിപഠനത്തിനായി പോകുന്ന വിദ്യാർത്ഥികളുടെ വിസ ഫീസ് കുറയ്ക്കുകയും പഠന ശേഷം ഒരു നിശ്ചിത കാലയളവ് വരെ രാജ്യത്ത് താമസിക്കാനും അനുവാദം ലഭിക്കും . ഇതു കൂടാതെ ബ്രിട്ടനിൽ ജോലി ചെയ്യുന്നതിനും ടൂറിസ്റ്റുകൾക്കും ഏർപ്പെടുത്തിയിരിക്കുന്ന വിസ നിരക്കിലും മാറ്റമുണ്ടാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതി അണുബാധയെ തുടർന്ന് മരിച്ചെന്ന ....  (26 minutes ago)

മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട്...  (39 minutes ago)

ഒരുക്കങ്ങളെല്ലാം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ത്തിയാക്കി...  (1 hour ago)

സ്‌കൂൾ ശാസ്ത്രോത്സവത്തിൽ...  (1 hour ago)

ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ...  (1 hour ago)

രണ്ട് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേരെ രക്ഷപ്പെടുത്തി  (1 hour ago)

വളരെ കാലമായി അസുഖം ഉണ്ടായിരുന്നവർക്ക് അതെല്ലാം മാറി ആരോഗ്യം വീണ്ടെടുക്കുവാൻ ഇന്ന് സാധിക്കും.  (2 hours ago)

പാക് ക്യാപ്റ്റന്‍ അബ്ബാസ് അഫ്രീദി പ്ലെയര്‍ ഓഫ് ദ് മാച്ചും പ്ലെയര്‍ ഓഫ് ദ് ടൂര്‍ണമെന്റും.  (2 hours ago)

അന്തര്‍ സംസ്ഥാന ടൂറിസ്റ്റ് ബസുകള്‍ നാളെ മുതല്‍ പണിമുടക്കും...  (2 hours ago)

അവസാനഘട്ട വോട്ടെടുപ്പ്‌ നാളെ... ഫലപ്രഖ്യാപനം വെള്ളിയാഴ്‌ച...  (2 hours ago)

ഭാര്യയെ കൊലപ്പെടുത്തി ചൂളയില്‍ കത്തിച്ചു: സിനിമയെ വെല്ലും കൊലപാതക തിരക്കഥ  (10 hours ago)

തിരുവനന്തപുരം ശാസ്തമംഗലം വാര്‍ഡില്‍ ആര്‍ ശ്രീലേഖ ബിജെപി സ്ഥാനാര്‍ഥി  (10 hours ago)

ബലാത്സംഗക്കേസിലെ പ്രതിയായ ആം ആദ്മി പാര്‍ട്ടി എംഎല്‍എ ഓസ്‌ട്രേലിയയില്‍  (13 hours ago)

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് പണിഷ്‌മെന്റ് നല്‍കി കോണ്‍ഗ്രസ്  (13 hours ago)

വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള തര്‍ക്കത്തിനൊടുവില്‍ സഹപാഠിയ്ക്ക് നേരെ വെടിയുതിര്‍ത്ത് വിദ്യാര്‍ത്ഥികള്‍  (13 hours ago)

Malayali Vartha Recommends