പെണ്‍കുട്ടികൾ തളര്‍ന്ന് വീഴുന്നു.., പന്ത്രണ്ട് മണിക്കൂറിലേറെയായി ആഹാരം കഴിച്ചിട്ടില്ല, അതിര്‍ത്തി പ്രദേശങ്ങളിൽ അതിശൈത്യം, എംബസി അധികൃതര്‍ കൊണ്ടുപോകുമെന്ന് അറിയിച്ചിട്ടാണെത്തിയത്, ഇരുപത്തിയെട്ട് കിലോമീറ്ററുകളോളം താണ്ടി പോളണ്ട് അതിര്‍ത്തിയിലെത്തിയ മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കുടുങ്ങി.......

നിരവധി ഇന്ത്യക്കാരാണ് ഉക്രൈനിൽ കടുങ്ങിക്കിടക്കുന്നത്. ഇതിൽ മലയാളികളും ഉൾപ്പെടുത്തുണ്ട്. പഠനാവശ്യത്തിനായി പോയ വിദ്യാർത്ഥികൾ, ജോലിയും മറ്റും തേടിപ്പോയവർ എല്ലാം ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നുണ്ട്.ഇവരെ യുദ്ധമുഖത്ത് നിന്ന് എത്രയും വേഗം ഇന്ത്യമണ്ണിൽ എത്തിക്കാനുള്ള ഒക്കുക്കങ്ങൾ ചെയ്ത് തുടങ്ങി.ഇവിടെ കുടങ്ങികിടക്കുന്ന പ്രവാസികളെ ഏതുവിധത്തിലും അവിടെ നിന്നും രക്ഷപെടുത്താൻ കേന്ദ്ര സർക്കാർ മുന്നിട്ട് ഇറങ്ങിയിരിക്കുകയാണ്.
അതിർത്തികളിൽ എത്താനാണ് വിദ്യാർത്ഥികൾക്ക് അധികൃതർ നൽകുന്ന നിർദേശം .ഇന്ത്യന്‍ എംബസിയുടെ നിർദ്ദേശ പ്രകാരം പോളണ്ട് അതിര്‍ത്തിയിലെത്തിയ മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുകയാണ്. കൊടും തണുപ്പില്‍ കിലോമീറ്ററുകളോളം നടന്നെത്തിയവരെ അതിര്‍ത്തി കടക്കാന്‍ അനുവദിക്കുന്നില്ലെന്നും അതിര്‍ത്തിയില്‍ ഇന്ത്യന്‍ എംബസി അധികൃതരില്ലെന്നും മലയാളി വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
ഇരുപത്തിയെട്ട് കിലോമീറ്ററുകളോളം നടന്നെത്തിയ പെണ്‍കുട്ടികളടക്കമുള്ള വിദ്യാര്‍ത്ഥി സംഘങ്ങളാണ് അതിര്‍ത്തി കടക്കാനാകാതെ കുടുങ്ങിയത്.അതിര്‍ത്തിയില്‍ എത്തി നാല് മണിക്കൂറായിട്ടും എംബസി അധികൃതര്‍ ആരും സ്ഥലത്തെത്തിയിട്ടില്ലെന്നും ഇവർ പറയുന്നു.12 മണിക്കൂറോളമെടുത്താണ് ഇവിടേക്ക് നടന്നെത്തിയത്. മെനസ് നാല് ആണ് അതിര്‍ത്തി പ്രദേശങ്ങളിലെ താപനില. തണുപ്പിന്റേയും മണിക്കൂറുകളോളം നടന്നതിന്റെയും ആരോഗ്യ പ്രശ്നങ്ങളുണ്ട്. 12 മണിക്കൂറിലേറെയായി ആഹാരം കഴിച്ചിട്ടില്ല.
പെണ്‍കുട്ടികളില്‍ ചിലര്‍ തളര്‍ന്ന് വീണു. എംബസി അധികൃതരെ ബന്ധപ്പെടാനാകുന്നില്ല.തന്നിരിക്കുന്ന നമ്ബറില്‍ വിളിച്ചിട്ട് ഫോണ്‍ എടുക്കുകയോ മെസേജുകള്‍ക്ക് മറുപടി നല്‍കുകയോ ചെയ്യുന്നില്ല. അതിര്‍ത്തിയില്‍ എത്തിക്കഴിഞ്ഞാല്‍ എംബസി അധികൃതര്‍ കൊണ്ടുപോകുമെന്ന് അറിയിച്ചിട്ടാണെത്തിയത്. എന്നാല്‍ അതിര്‍ത്തിയില്‍ എംബസി അധികൃതരില്ലെന്നും സാഹചര്യം വലിയ മോശമാണെന്നും ഇവർ പറയുന്നു. ഇവരെ ഉടൻ ഇവിടെ നിന്നും രക്ഷപെടുത്താനുള്ള നടപടി അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നാണ് അറിയാൻ സാധിക്കുന്നത്.
അതോടൊപ്പം തന്നെ ഇതിനോടകം തന്നെ റൊമാനിയ, ഹംഗറി എന്നീ എംബസിയിലെ ഉദ്യോഗസ്ഥർ ഉക്രൈൻ അതിർത്തികളിൽ എത്തി കഴിഞ്ഞു എന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. ഇവിടെ എത്തിയ ഉദ്യോഗസ്ഥർ വ്യക്തികളുടെ വിവരങ്ങളും വിസ നടപടികളും പൂർത്തിയാക്കാനുള്ള ജോലികൾ ആരംഭിച്ചിരിക്കുകയാണ്.
ഇതേതുടർന്ന്, കുടുങ്ങിപ്പോയ ഇന്ത്യക്കാരെ ഏറ്റവും അടുത്തുള്ള അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എത്തിക്കാനാണ് ഉദ്യോഗസ്ഥർ ലക്ഷ്യമിടുന്നത്. പ്രധാനമായും 4 അയൽ രാജ്യങ്ങൾ വഴിയാണ് ഒഴിപ്പിക്കൽ ആരംഭിച്ചത്. പോളണ്ട്, ഹംഗറി, സ്ളൊവാക്യ, റൊമേനിയ എന്നിവിടങ്ങളിൽ കുടുങ്ങിയവരെയാണ് ഒഴിപ്പിക്കാൻ ശ്രമം നടക്കുന്നത്.
അതിർത്തിയിൽ എത്തിയവരുടെ വിസ നടപടികൾ പൂർത്തിയാക്കി വിമാനത്താവളത്തിൽ എത്തിക്കുമെന്നും കേന്ദ്ര മന്ത്രി അറിയിക്കുകയുണ്ടായി. പ്രധാനമായും നാല് അയൽ രാജ്യങ്ങളുടെ നിന്നുള്ള ഇന്ത്യക്കാരായ ആളുകളെ നാളെ മുംബൈയിലേക്കും ഡൽഹിയിലേക്കും എത്തിക്കുകയും ചെയ്യും. ഇതിന് വേണ്ടിയുള്ള വിമാന സർവീസുകൾ ഉടൻ ആരംഭിക്കും.
https://www.facebook.com/Malayalivartha