2022 ൽ മാത്രം യു കെ യിൽ 40000 ത്തിൽ അധികം നഴ്‌സുമാർ ജോലി ഉപേക്ഷിച്ചു പോയി എന്ന് ബി ബി സി യു കെ യിലെ ജീവിത ചെലവ് താങ്ങാനാകാത്ത വിധം വർധിച്ചു എന്ന് റിപ്പോർട്ടുകൾ .

2022 ൽ മാത്രം യു കെ യിൽ 40000 ത്തിൽ അധികം നഴ്‌സുമാർ ജോലി ഉപേക്ഷിച്ചു പോയി എന്ന് ബി ബി സി യു കെ യിലെ ജീവിത ചെലവ് താങ്ങാനാകാത്ത വിധം വർധിച്ചു എന്ന് റിപ്പോർട്ടുകൾ .
2019 ലെ കോവിഡ് നിയന്ത്രങ്ങളുടെ ഭാഗമായി ലോകമെങ്ങും അടച്ചിടലിന്റെ ഭീഷണിയിൽ ആയതിനാൽ ലണ്ടനിലെ മാത്രമല്ല ലോകത്തിൽ എല്ലായിടത്തും സാമ്പത്തിക വ്യവസ്ഥയെ ബാധിച്ചിരുന്നു. കോവിഡിന് അടച്ചിടൽ സമയത്തു ഹോട്ടലുകളിലും വിനോദത്തിനും ഗതാഗതത്തിനുമൊക്കെ വളരെ കുറവ് മാത്രമേ ആളുകൾ ചെലവഴിച്ചിരുന്നുള്ളു . അവശ്യ സാധനങ്ങൾ മാത്രമേ വിറ്റഴിഞ്ഞിരുന്നുള്ളു. ഇത് ലോകം മുഴുവൻ ഉണ്ടായ പ്രശ്നമാണ് .
ലോകരാജ്യങ്ങളെല്ലാം ഇതിൽ നിന്ന് മുക്തി നേടാൻ തുടങ്ങി . ഈ സമയത്താണ് റഷ്യ യുക്രൈൻ യുദ്ധം ഉണ്ടാകുന്നത് . ഇത് യൂറോപ്പിലെ സാമ്പത്തിക സ്ഥിതിയെ സാരമായി ബാധിച്ചിട്ടുമുണ്ട് . മറ്റൊരു തരത്തിൽ പറഞ്ഞാൽ റഷ്യ യു കെയ്ക്ക് അത്ര നിസ്സാരമല്ലാത്ത പണി തന്നെയാണ് കൊടുത്തത് .
അമേരിക്ക ഉൾപ്പടെ ഉള്ള രാജ്യങ്ങൾ റഷ്യയയ്ക്ക് കടുത്ത സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്തി. യൂറോപ്യൻ യൂണിയൻ കൂട്ടിയത് കൊണ്ട് റഷ്യൻ സാധനങ്ങളുടെ വില വർധിച്ചു . എന്നാൽ ഇതിൽ നിന്ന് കരകയറിയ റഷ്യ യു കെ യ്ക്ക് എട്ടിന്റെ പണിതന്നെയാണ് കൊടുത്തത്. . റഷ്യ യു കെ യിലേക്ക് ഭക്ഷ്യ കയറ്റുമതി നിർത്തി. ഇതോടെ യു കെയിൽ ഭക്ഷ്യ സാധനങ്ങളുടെ വില പതിൻ മടങ് വർധിച്ചു.
ഇതിനു പുറമെ യൂറോപ്യൻ രാജ്യങ്ങളിലേക്ക് ക്രൂഡ് ഓയിൽ അടക്കമുള്ള ഗ്യാസിന്റെ സപ്ലൈ ചെയ്യുന്നത് റഷ്യയാണ് . റഷ്യ ഈ കയറ്റുമതിയും കുറച്ചു. ഇതോടെ ക്രൂഡ് ഓയിൽ സപ്ലൈ ചെയ്യുന്ന ഒപ്പെക് രാജ്യങ്ങൾ ക്രൂഡ് ഓയിൽ വില വർധിപ്പിച്ചു. ഇതോടെ റഷ്യയിൽ പണപ്പെരുപ്പം വർധിച്ചു. ഇത് അവശ്യ സാധനങ്ങളുടെ വില വർധിക്കാൻ കാരണമായി
യുക്രൈന്‍ യുദ്ധം മൂലം ഇന്ധനം, ഊര്‍ജ്ജം, ഭക്ഷണം എന്നിവയുടെ ചിലവ് കുതിച്ചുയരുകയാണ് . ഇതോടെ ജനങ്ങൾ ചെലവ് കുറയ്ക്കാൻ തുടങ്ങി . ഇതോടെ ചരക്കുകളുടെയും സേവനങ്ങളുടെയും ഡിമാന്‍ഡ് കുറയുകയും വിലക്കയട്ടം കൂടുകയും ചെയ്യുന്നു
ഇത് സമ്പദ്‌വ്യവസ്ഥയ്ക്ക് ദോഷമാണ്. എല്ലാ പ്രധാന കറന്‍സികള്‍ക്കുമെതിരെ ഏതാനും മാസങ്ങളായി മികച്ച നിലയിലായിരുന്നു പൗണ്ട്. എന്നാൽ ഇപ്പോൾ പൗണ്ടിന്റെ മൂല്യം കുറയുകയാണ്.
അടുത്ത രണ്ട് വര്‍ഷം യുകെയില്‍ പണപ്പെരുപ്പം സൃഷ്ടിക്കുന്ന ആഘാതം വലുതായിരിക്കും എന്നും പലിശ നിരക്കായും ബില്ലുകളായും വിലക്കയറ്റമായും അത് കുടുംബങ്ങളെ ശ്വാസം മുട്ടിക്കും എന്നുമുള്ള മുന്നറിയിപ്പുകളും വന്നുകൊണ്ടിരിക്കുന്നു ഈ വിന്ററില്‍ സ്ഥിതി കൂടുതല്‍ മോശമാകുമെന്ന മുന്നറിയിപ്പ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ നല്‍കിയിരുന്നു . അത് പോലെ തന്നെ സംഭവിച്ചു. 2023-ഓടെ പണപ്പെരുപ്പം 2 ശതമാനം കൂടി, കുടുംബങ്ങള്‍ ദുരിതം പേറേണ്ടി വരുമെന്നാണ് മുന്നറിയിപ്പുകള്‍.
https://www.facebook.com/Malayalivartha