വത്തിക്കാന്‍ റേഡിയോ മലയാളം സംസാരിക്കുമ്പോള്‍

വത്തിക്കാന്റെ ശബ്‌ദം പുറം നാടുകളിലുള്ളവരെക്കൂടി കേള്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വത്തിക്കാന്‍ റേഡിയോ തുടങ്ങിയത്. 1931ല്‍ ജി. മാര്‍ക്കോണി എന്ന എഞ്ചിനീയറാണ് വത്തിക്കാന്‍ റേഡിയോ സ്ഥാപിച്ചത്. പതിനൊന്നാം പീയൂസ് മാര്‍പ്പാപ്പയുടെ കാലത്തായിരുന്നു ഇത്. 49 ഭാഷകളിലായി ഷോര്‍ട്ട് വേവ്, മീഡിയം വേവ്, എഫ്.എം, സാറ്റലൈറ്റ്, ഇന്റര്‍നെറ്റ് തുടങ്ങിയ വിവിധ രൂപത്തിലുള്ള വത്തിക്കാന്‍ റേഡിയോ അതിര്‍വരമ്പുകളില്ലാതെ വ്യാപിച്ചു കിടക്കുന്നു.
61 രാജ്യങ്ങളില്‍ നിന്നായി ഇരുന്നൂറില്‍പരം ജേണലിസ്റ്റുകളുടെ സേവനമാണ് ഈ റേഡിയോയ്‌ക്കുള്ളത്. ഭാഷ തടസമാകാതെ വത്തിക്കാനിലെ യഥാര്‍ത്ഥ വിവരങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ പ്രാദേശിക ഭാഷകളില്‍ കൂടി വത്തിക്കാന്‍ റേഡിയോ സംപ്രേഷണം തുടങ്ങിയത്. വത്തിക്കാനില്‍ നിന്നുള്ള വിവരങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നത്. അര മണിക്കൂറാണ് വത്തിക്കാന്‍ റേഡിയോയില്‍ മലയാളത്തിനായി മാറ്റി വച്ചിരിക്കുന്നത്. സാധാരണ ദിവസങ്ങളില്‍ 20 മിനിറ്റ് പരിപാടികളും അഞ്ച് മിനിറ്റ് വാര്‍ത്തയുമാണ് മലയാളത്തിലുള്ളത്.
https://www.facebook.com/Malayalivartha