അമേരിക്കയില്‍ വീടിന് തീപിടിച്ച് ഇന്ത്യൻ വംശജയ്ക്ക് ദാരുണാന്ത്യം, അപകടം മാതാപിതാക്കളുടെ കണ്‍മുന്നില്‍ വെച്ച്, കോട്ടേജിലെ തീ അണച്ചത് 60ഓളം അഗ്നിശമന സേനാംഗങ്ങളെത്തി...!

അമേരിക്കയില്‍ വീടിന് തീപിടിച്ച് ഇന്ത്യൻ വംശജയായ സംരംഭകയ്ക്ക് ദാരുണാന്ത്യം. മാതാപിതാക്കളുടെ കണ്‍മുന്നില്‍ വെച്ചാണ് താനിയ ബത്തിജ എന്ന 32 കാരി മരിച്ചത്. ന്യൂയോർക്കിലെ ലോങ് ഐലൻഡിൽ ഡിക്സ് ഹിൽസ് കോട്ടേജിൽ പുലർച്ചെ കഴിഞ്ഞ ദിവസം മൂന്നു മണിയോടെയാണ് അപകടം സംഭവിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ആണ് വാർത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
അപകടം നടന്ന ഉടൻ തന്നെ തീയണച്ചെങ്കിലും താനിയ ബത്തിജയെ രക്ഷിക്കാൻ സാധിച്ചില്ല. പോലീസും അഗ്നിരക്ഷാ സേനയും ഉടൻ തന്നെ സ്ഥലത്ത് എത്തിയിരുന്നു. എന്നിട്ടും യുവതിയെ രക്ഷിക്കാൻ സാധിച്ചില്ല.തുടർന്ന് 60ഓളം അഗ്നിശമന സേനാംഗങ്ങളെത്തിയാണ് കോട്ടേജിലെ തീ അണച്ചത്. പുക ശ്വസിച്ച് അവശനിലയിലായ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
കാൾസ് സ്‌ട്രെയിറ്റ് പാത്തിൽ മാതാപിതാക്കൾ താമസിച്ചിരുന്ന വീടിന് പിന്നിലുള്ള കോട്ടേജിലാണ് യുവതി താമസിച്ചിരുന്നത്. പുലർച്ചെ നടക്കാൻ ഇറങ്ങാൻ വേണ്ടി പുറപ്പെടുമ്പോൾ താനിയയുടെ പിതാവ് ഗോവിന്ദ് ബത്തിജയാണ് വീടിന് തീപിടിച്ചത് ആദ്യം കാണുന്നത്. അധികൃതർ എത്തുന്നതിന് മുമ്പ് തന്നെ തീ അണക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് പൊലീസും ഫയര്‍ഫോഴ്സും തീ അണച്ചു. അപ്പോഴേക്കും തനിയ മരണപ്പെട്ടിരുന്നു. തീപിടത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് വ്യക്തമാക്കി.
അപകടത്തില്‍ താനിയയുടെ വളർത്തുനായക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. എംബിഎ പൂർത്തിയക്കിയ ശേഷം താനിയ വര്‍ഷങ്ങളായി അമേരിക്കയിൽ തന്നെയാണ് താമസിക്കുന്നത്. അടുത്തിടെയാണ് ബെൽപോർട്ടിൽ ഡോനട്ട്സ് ഔട്ട്ലറ്റ് തുറന്നത്. ബ്ലൂ പോയിന്റിൽ മറ്റൊരു ഔട്ട്ലറ്റും അടുത്തിടെ തുറന്നിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ താനിയ സജ്ജീവമായിരുന്നു പോസ്റ്റുമോര്‍ത്തിന് ശേഷം കഴിഞ്ഞ ദിവസം മൃതദേഹം സംസ്കരിച്ചു.
അതേസമയം ഒരാഴ്ച്ച മുമ്പ് അമേരിക്കയിലെ ഹൂസ്റ്റണിലുണ്ടായ വാഹനാപകടത്തില്‍ മലയാളി ഡോക്ടര്‍ മരണപ്പെട്ടിരുന്നു. കോട്ടയത്തു നിന്നും അമേരിക്കയിലേയ്ക്ക് കുടിയേറിയ രാമമംഗലം കിഴുമുറി കുന്നത്ത് ഡോ. മിനി വെട്ടിക്ക (52) ലാണ് മരിച്ചത്. മിനി ഓടിച്ചിരുന്ന കാറില്‍ ബൈക്ക് ഇടിച്ചാണ് അപകടം സംഭവിച്ചത്. ഡിസംബർ ഒമ്പതാം തീയ്യതി വൈകിട്ട് നാല് മണിയോടെ സ്‌കോട്ട് സ്ട്രീറ്റിലാണ് സംഭവം. സംഭവ സ്ഥലത്ത് വച്ച് തന്നെ ഡോ. മിനി മേരി വെട്ടിക്കലിന് ജീവൻ നഷ്ടമായി.
കോട്ടയത്തു നിന്നും അമേരിക്കയിലേക്ക് കുടിയേറിയ കുടുംബത്തിലെ അംഗമായിരുന്നു ഡോ. മിനി വെട്ടിക്കൽ. കുന്നത്ത് കെ വി പൗലോസിന്റെയും പരേതയായ ഏലിയാമ്മയുടെയും മകളാണ്. അമേരിക്കയിലായിരുന്നു മെഡിസിൻ പഠനം അടക്കം നടന്ന്. ഏറെക്കാലമായി കുടുംബത്തോടൊപ്പം ഹൂസ്റ്റണിലാണ് മിനി വെട്ടിക്കൽ കഴിയുന്നത്. മൂന്ന് പതിറ്റാണ്ടായി അവിടെ ജോലിയിൽ പ്രവേശിച്ചിട്ട്.
https://www.facebook.com/Malayalivartha