അബര്‍ ഡീന്‍ സെന്‍റ് ജോര്‍ജ് യാക്കോബായ പള്ളി യില്‍ ക്രിസ്തുമസ് ശുശ്രുഷകളും, വി.കുര്‍ബാനയും, ഡിസംബര്‍ 22 നു

അബര്‍ഡീന്‍ സെന്‍റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‍സ് പള്ളിയില്‍ ഈ വര്‍ഷത്തെ ക്രിസ്തുമസ്സിന്‍റെ ശുശ്രുഷകളും,വി.കുര്‍ബാനയും ഡിസംബര്‍ 22 ഞായറാഴ്ച ആഘോഷിക്കുന്നു.
ഈ വര്‍ഷത്തെ ക്രിസ്തുമസ്സിന്‍റെ ശുശ്രുഷകളും, വി.കുര്‍ബാനയും ഡിസംബര്‍ 22 ഞായറാഴ്ച വൈകുന്നേരം 2 മണിമുതല്‍ അബര്‍ഡീന്‍ മാസ്ട്രിക്ക് ഡ്രൈവിലുള്ള സെന്‍റ് ക്ലെമെന്‍റ്സ് എപ്പിസ്കോപ്പല്‍ പള്ളിയില്‍ വികാരി ഫാദ ര്‍ സിബി വറുഗീസ് ന്‍റെമുഖ്യകര്‍മ്മികത്വത്തില്‍, നമസ്കാരവും.തുടര്‍ന്നു ക്രിസ്തുമസ്സിന്‍റെ ശുശ്രുഷകളും,വി.കുര്‍ബാനയും മദ്ധ്യാസ്ഥ പ്രാര്‍ഥനയും , ആശിര്‍വാദം, കൈമുത്ത്, സ്നേഹവിരുന്നും ഉണ്ടയിയിരിക്കും.
വന്നു സംബന്ധിച്ച് അനുഗ്രഹീതരാകുവാന്‍ അബര്‍ഡീനിലും പരിസര പ്രദേശങ്ങളിലും ഉള്ള എല്ലാ സുറിയാനി സഭ വിശ്വാസികളെയും കര്‍ത്തൃനാമത്തില്‍ ക്ഷണിച്ചുകൊള്ളുന്നു.
പള്ളിയുടെ വിലാസം.
St .Clements Episcopal Church , Mastrick Drive , AB 16 6 UF ,Aberdeen , Scotland , UK .
വാര്‍ത്ത അയച്ചത് - രാജു വേലംകാല
https://www.facebook.com/Malayalivartha