ഫ്ലൈറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നു

ഫ്രാങ്ക്ഫര്‍ട്ട്: എത്തിഹാദ് എയര്‍വെയ്‌സ് ഇന്ത്യയിലേക്കുള്ള ഫ്ലൈറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നു. അബുദാബിയില്‍ നിന്നും മുംബൈ, ഡല്‍ഹി, കൊച്ചി, ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള ഫ്ലൈറ്റുകളുടെ എണ്ണമാണ് വര്‍ധിപ്പിക്കുന്നത്. അബുദാബിയില്‍ നിന്നും ഇപ്പോള്‍ ഡല്‍ഹി, മുംബൈ റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന എയര്‍ബസ് 320 ക്ക് പകരം 330- 340 എയര്‍ക്രാഫ്റ്റുകളാക്കി അപ്‌ഗ്രേഡ് ചെയ്യുും. കൊച്ചിയിലേക്കുള്ള ഫ്ലൈറ്റുകള്‍ 174 സീറ്റുകളുള്ള എയര്‍ബസ് 321 ആക്കും.ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട്, ഡ്യുസല്‍ഡോര്‍ഫ, മ്യൂണിക് എന്നീ എയര്‍പോര്‍ട്ടില്‍ നിന്നും സര്‍വീസ് നടത്തുന്ന എത്തിഹാദ് എയര്‍വെയ്‌സിന്റെ ഫ്ലൈറ്റുകള്‍ക്ക് കൊച്ചി, തിരുവനന്തപും, കോഴിക്കോട് ഉള്‍പ്പെടെ ഇന്ത്യയില്‍ എല്ലാ പ്രധാനപ്പെട്ട എയര്‍പോര്‍ട്ടുകളിലേക്കും നല്ല കണക്ഷന്‍ ലഭിക്കും. ജര്‍മനിയില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് പുതിയ എത്തിഹാദ് ഫ്ലൈറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കലും എയര്‍ക്രാഫ്റ്റ് അപ്‌ഗ്രേഡും കൂടുതല്‍ പ്രയോജനപ്പെടും.
https://www.facebook.com/Malayalivartha