'ദൃശ്യം' ജര്‍മനിയില്‍ ജനുവരി 11 നും 18 നും പ്രദര്‍ശിപ്പിക്കുന്നു

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ഏറ്റവും പുതിയ സിനിമ 'ദൃശ്യം' ജര്‍മനിയിലെ രണ്ട് കേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിയ്ക്കുന്നു. ഭരത് മോഹന്‍ലാല്‍ നായകനായും മീന നായികയായും വേഷമിടുന്ന ചിത്രത്തിന്റെ സംവിധായകന്‍ ജിത്തു ജോസഫാണ്.
മോഹന്‍ലാല്‍, മീന എന്നിവരെ കൂടാതെ സിദ്ദിഖ്, ശ്രീകുമാര്‍, കുഞ്ചന്‍, ഇര്‍ഷാദ്, ബൈജു, ബാലാജി, കൂട്ടിക്കല്‍ ജയചന്ദ്രന്‍, കലാഭവന്‍ ഷാജോണ്‍, ഗീതാ പ്രഭാകര്‍, നീരജ് മാധവ്, ഏഷ്യാനെറ്റിലെ കുങ്കുമപ്പൂവ് എന്ന സീരിയലിലൂടെ അഭ്രപാളികളിലെത്തിയ ആശാ ശരത് തുടങ്ങിയവരാണ് ദൃശ്യത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്. സുജിത് വാസുദേവിന്റെ മനോഹരമായ ദൃശ്യങ്ങള്‍, അയൂബ് ഖാന്റെ മികച്ച എഡിറ്റിങ്, ബിനു തോമസ്, അനില്‍ ജോണ്‍സണ്‍ എന്നിവര്‍ ഒരുക്കിയ സംഗീതം എന്നീ ഘടകങ്ങള്‍ ദൃശ്യം എന്ന ചിത്രത്തെ ശ്രദ്ധേയമാക്കി.
ജര്‍മനിയിലെ ആദ്യത്തെ പ്രദര്‍ശനം ജനുവരി 11 ശനിയാഴ്ച ബോഹുമിലാണ്. ഉച്ചയ്ക്ക് 12 മണിയ്ക്കാണ് പ്രദര്‍ശനം.(പ്രവേശനം 11.30 മുതല്‍).
രണ്ടാമത്തെ പ്രദര്‍ശനം ജനുവരി 18 ശനിയാഴ്ച ഫ്രാങ്ക്ഫര്‍ട്ടിലാണ്. രാവിലെ 11.30 നാണ് പ്രദര്‍ശനം(പ്രവേശനം 11 മണി മുതല്‍).
ജര്‍മനിയിലെ ഇന്‍ഡ്യന്‍വുഡിന്റെ ബാനറില്‍ ബോണിലെ ഡോ. ജെയ്മി കുര്യാക്കോസാണ് ചിത്രം ജര്‍മനിയില്‍ പ്രദര്‍ശിപ്പിയ്ക്കുന്നത്. മുതിര്‍ന്നവര്‍ക്ക് 12 യൂറോയും 12 വയസുവരെയുള്ള കുട്ടികള്‍ക്ക് 6 യൂറോയുമാണ് ടിക്കറ്റ് നിരക്ക്. കൗണ്ടര്‍ നിരക്ക് കൂടുതലായതിനാല്‍ ഓണ്‍ലൈന്‍വഴി ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ പ്രദര്‍ശകന്‍ തന്നെ അഭ്യര്‍ത്ഥിയ്ക്കുന്നു.
ചില സാങ്കേതിക കാരണങ്ങളാല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ദിലീപിന്റെ ഏഴുസുന്ദര രാത്രികള്‍ ജനുവരി 11 നും 18 നും പ്രദര്‍ശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഈ ചിത്രത്തിനു പകരം ദൃശ്യം എന്ന മോഹന്‍ലാല്‍ ചിത്രമായിരിയ്ക്കും പ്രദര്‍ശിപ്പിയ്ക്കുന്നതെന്ന് പ്രദര്‍ശകന്‍ ജേമി കുര്യാക്കോസ് അറിയിച്ചു.
ബുക്കിംഗിന്:
INDIENWOOD ,Gemy Kuriakose,Telefon: +49 228 85427392,Fax: +49 228 85427430,Mobil: +49 175 9980330,E-Mail: info@indienwood.de
Internet: www.indienwood.de
ജോസ് കുമ്പിളുവേലില്‍
https://www.facebook.com/Malayalivartha