കുടിയേറ്റക്കാര്‍ക്ക് ജര്‍മനി ആനുകൂല്യം നല്‍കണം: യൂറോപ്യന്‍ കമ്മീഷന്‍

.
ജര്‍മനിയില്‍ തൊഴിലില്ലായ്മ വേതനം നിഷേധിക്കപ്പെട്ടതിനെതിരേ ഒരു യൂറോപ്യന്‍ കുടിയേറ്റക്കാരി യൂറോപ്യന്‍ കോടതിയില്‍ നല്‍കിയിരിക്കുന്ന ഹര്‍ജിയുടെ പശ്ചാത്തലത്തിലാണ് യൂറോപ്യന്‍ കമ്മിഷന്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഇരുപത്തിനാല് വയസുള്ള റൊമാനിയക്കാരിയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.
2010 മുതല്‍ മകനുമൊത്ത് ജര്‍മനിയിലാണ് യുവതിയുടെ താമസം. എന്നാല്‍, ലൈപ്‌സീഗിലെ ജോബ് സെന്റര്‍ തനിക്ക് ഹാര്‍ട്ട്‌സ് ഫോര്‍ എന്ന തൊഴിലില്ലായ്മ ആനുകൂല്യം നിഷേധിച്ചതിനെ തുടര്‍ന്ന് അവര്‍ യൂണിയനെ സമീപിച്ചിരുന്നു.
വാര്‍ത്ത അയച്ചത് : ജോസ് കുമ്പിളുവേലില്‍
https://www.facebook.com/Malayalivartha