വിയന്ന മെട്രോയ്‌ക്ക് കഴിഞ്ഞ വര്‍ഷം 900 മില്യണ്‍ യാത്രക്കാര്‍

വിയന്ന മെട്രോയ്‌ക്ക് യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് നിലനിര്‍ത്താനായില്ല. 2012 ല്‍ 907 മില്ല്യണ്‍ ആള്‍ക്കാര്‍ വിയന്ന മെട്രോ#ോയില്‍ യാത്ര ചെയ്‌തിരുന്നു. എന്നാല്‍ 2013 ല്‍ 900 മേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ വാര്‍ഷിക ടിക്കറ്റിന്റെ കാര്യത്തില്‍ റെക്കോര്‍ഡുണ്ടായി. 365 യൂറോയാണ് വാര്‍ഷിക ടിക്കറ്റിന്റെ വില.
യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായെങ്കിലും, ബസ്സുകളിലും ട്രാമുകളിലും യാത്രക്കാര്‍ വര്‍ദ്ധിച്ചു. മെട്രോ ട്രെയിനുകളില്‍ യാത്രക്കാര്‍ കുറഞ്ഞപ്പോള്‍ യു6 യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവുമായി മാറി നില്‍ക്കുന്നു. യു6 ന് ഇടവേളകള്‍ കുറയ്‌ക്കുന്നതിനായി ഈ വര്‍ഷാവസാനം 5 പുതിയ ട്രെയിനുകള്‍ കൂടി ലഭിച്ചേക്കും.
യു1 ഓബെര്‍ലായില്‍ നിന്ന് 2017 ല്‍ യാത്ര തുടങ്ങും. യു4 സ്റ്റേഷനുകള്‍ നവീകരിക്കുകയും ചെയ്യും. ചരിത്ര പ്രാധാന്യമുള്ള യു6 സ്റ്റേഷനുകള്‍ പുതുക്കി പണിയുകയും ചെയ്യും.
ആള്‍സര്‍ സ്‌ട്രാസ്സെ സ്റ്റേഷന്‍ ഈ വേനല്‍കാലത്ത് പുതുക്കി പണിയുമ്പോള്‍ ഒരു വശത്തേക്കു മാത്രമേ ട്രെയിനുകള്‍ ആള്‍സര്‍ സ്‌ട്രാസ്സെയില്‍ നിര്‍ത്തുകയുള്ളൂ. സപ്‌തംബറില്‍ ട്രാന്‍സ്‌പോര്‍ട്ട് മ്യൂസിയമായി എര്‍ദ്‌ബര്‍ഗിലെ പഴയ കോച്ച് ഹൗസ് പൊതുജനത്തിന് സമര്‍പ്പിക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha