ബെര്‍ലിന്‍ അന്താരാഷ്‌ട്ര ടൂറിസം മേളയില്‍ തൊഴിലവസരം

ലോകത്തിലെ ഏറ്റവും വിലിയ അന്താരാഷ്‌ട്ര ടൂറിസം മേള മാര്‍ച്ച് അഞ്ചു മുതല്‍ ഒന്‍പതു വരെ ബെര്‍ലിനില്‍ നടക്കുന്നു. ടൂറിസം മേഖലയില്‍ ജോലി നേടാനും പഠനത്തിനും അവസരം. ബെര്‍ലിന്‍ കോണ്‍ഗ്രസ് ഹാളില്‍ നടക്കുന്ന മേളയില്‍ യുവര്‍ കരിയര്‍ ഗ്രൂപ്പാണ് ഈ അവസരം ഒരുക്കുന്നത്. ട്രാവല്‍ ഏജന്‍സികള്‍, ടൂര്‍ ഓപ്പറേറ്ററന്മാര്‍, വിദേശ രാജ്യങ്ങളുടെ ടൂറിസ്റ്റ് ഓഫീസുകള്‍, ഹോട്ടലുകള്‍ എന്നിവയില്‍ ഉണ്ടാകുന്ന ജോലി ഒഴിവുകളും, പഠനാവസരങ്ങളും പ്രയോജനപ്പെടുത്താന്‍ യുവര്‍ കരിയര്‍ ഗ്രൂപ്പിന്റെ സ്റ്റാന്റ് 211 സന്ദര്‍ശനത്തിലൂടെ സാധിക്കും.
ജോലി അന്വേഷകര്‍ ബയോഡേറ്റാ, പഠന പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റുകള്‍, ഭാഷാ പരിജാഞാന രേഖകള്‍ ഉള്‍പ്പെടെ കൊണ്ടുവരണം. മാര്‍ച്ച് ആറു മുതല്‍ ഒന്‍പതുവരെയാണ് പ്രധാനമായും ഈ ജോബ്-പഠന അന്വേഷണത്തിനുളള അവസരം
കൂടുതല്‍ വിവരങ്ങള്‍ക്ക് : http://www.yourcareergroup.de/jobboersen
https://www.facebook.com/Malayalivartha