ഫ്രാങ്ക്‌ഫ്രട്ടില്‍ ഓട്ടോമാറ്റിക് ഇമിഗ്രേഷന്‍ കണ്‍ട്രോള്‍

ജര്‍മനിയില്‍ ആദ്യമായി ഫ്രാങ്ക്ഫര്‍ട്ട് അന്തരാഷ്ട്ര എയര്‍പോര്‍ട്ടില്‍ ഓട്ടോമാറ്റിക് ഇമിഗ്രേഷന്‍ കണ്‍ട്രോള്‍ തുടങ്ങുന്നു. പുതിയ സംവിധാനത്തിന് 'ഈസി പാസ്' എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ആദ്യപടിയായി ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ വണ്‍ ഹാള്‍ 'സി'യിലാണ് ഈസി പാസ് സിസ്റ്റം തുടങ്ങുന്നത്. ഒരു മാസത്തിനകം ഇവ എയര്‍പോര്‍ട്ടിലെ മറ്റ് എല്ലാ ടെര്‍മിനല്‍ ഹാളുകളിലും തുടങ്ങുമെന്ന് ജര്‍മന്‍ ബുണ്ടസ് പോലീസ് അറിയിച്ചു. പുതിയ സംവിധാനം യൂറോപ്യന്‍ യൂണിയന്‍ പൗരത്വമുള്ളവര്‍ക്ക് മാത്രമേ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളു.
ഈ സിസ്റ്റം ഉപയോഗിക്കുന്നതിന് ഇലക്‌ട്രോണിക് ബയോമെട്രിക് പാസ്‌പോര്‍ട്ട് നിര്‍ബന്ധമായും ഉണ്ടായിരിക്കണം. യാത്രക്കാരന്‍ ആദ്യം ഒരു കണ്‍ട്രോള്‍ കവാടത്തിലൂടെ കടന്ന് പോകുമ്പോള്‍ അവിടെ സ്ഥാപിച്ചിരിക്കുന്ന ക്യാമറാ യാത്രക്കാരന്റെ ഫോട്ടോ എടുക്കും. അതിന് ശേഷം ഇമിഗ്രേഷന്‍ കവാടത്തില്‍ സ്ഥാപിച്ചിരിക്കുന്ന കണ്‍ടോള്‍ സ്‌ക്രീനില്‍ പാസ്‌പോര്‍ട്ടിന്റെ ഫോട്ടോ പേജ് വയ്ക്കുണം. കണ്‍ടോള്‍ സ്‌ക്രീനില്‍ നിന്നും യാത്രക്കാരന്റെ ഫോട്ടോ , പോകേണ്ട രാജ്യത്തേക്കുള്ള വിസാ , മറ്റ് വിവരങ്ങള്‍ എന്നിവ മിനിറ്റുകൊണ്ട് പരിശോധിച്ച് ഇമിഗ്രേഷന്‍ വാതില്‍ തുറന്ന് നല്‍കും.
ഇങ്ങനെ, ക്യൂവില്‍ നിന്ന് ജര്‍മന്‍ ബുണ്ടസ് പോലീസിന്റെ ഇമിഗ്രേഷന്‍ കണ്‍ടോള്‍ ഒഴിവാക്കി യാത്ര ചെയ്യേണ്ട വിമാനത്തില്‍ കയറാം. പുതിയ ഈസി പാസ് സിസ്റ്റം ജര്‍മന്‍ ബുണ്ടസ് പോലീസിനും , യാത്രക്കാര്‍ക്കും വളരെയേറെ സമയലാഭം ഉണ്ടാക്കുകയും ജോലിഭാരം കുറയ്ക്കുകയും ചെയ്യും.
വാര്‍ത്ത അയച്ചത്: ജോര്‍ജ് ജോണ്‍
https://www.facebook.com/Malayalivartha