ഹോസ്‌പിറ്റലില്‍ ശുചിത്വ കുറവുമൂലം കൂടുതല്‍ മരണം

ജര്‍മനിയിലെ ഹോസ്‌പിറ്റലുകളിലെ ശുചിത്വ കുറവും അതില്‍ നിന്നുമുണ്ടായ രോഗസംക്രമണം മുലവും കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ 40000 പേര്‍ക്ക് മരണം സംഭവിച്ചതായി ജര്‍മന്‍ ഹോസ്‌പിറ്റലുകളിലെ ശുചിത്വ പരിശോധന സംഘം കണ്ടെത്തി. പ്രസിഡന്റ് ക്ലൗസ് ഡീറ്റര്‍ സാസ്റ്റോര്‍വ് ആണ് ഈ ഞെട്ടിപ്പക്കുന്ന സ്ഥിതി വിവര കണക്ക് പുറത്തുവിട്ടത്. ആതുരസേവനരംഗത്ത് അത്യാധുനിക ചികിത്സകളും, ഓപ്പറേഷനുകളും വാഗ്‌ദാനം ചെയ്യുന്ന ജര്‍മനിയില്‍ വേണ്ടത്ര ശുചിത്വമില്ലായ്‌മ കൊണ്ട് ഉണ്ടാകുന്ന രോഗസംക്രമണം മുലം ഇത്രയധികം മരണം സംഭവിക്കുന്നത് വളരെ ഗൗരവകരമാണ്. ഇതിനെതിരെ അടിയന്തിര നടപിട കൈക്കൊളളണമെന്ന് വിദേശ രാജ്യങ്ങളില്‍ നിന്നും ജര്‍മനിയില്‍ സേവനം ചെയ്യുന്ന ഡോക്‌ടറന്മാരുടെ സംഘടന നിര്‍ദ്ദേശിക്കുന്നു.
https://www.facebook.com/Malayalivartha