ബിലെഫെല്‍ഡ് ഇടവകയുടെ ഹാശാഴ്‌ച ശുശ്രൂഷകള്‍
ബിലെഫെല്‍ഡ്: ജര്‍മനിയിലെ മലങ്കര ഓര്‍ത്തഡോക്‌സ് സഭ ബിലെഫെല്‍ഡ് ഇടവകയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ വിശുദ്ധ വാരം ഓശാന മുതല്‍ ഉയിര്‍പ്പു വ രെ യുള്ള ആരാധനകള്‍ (2014 ഏപ്രില്‍ 13 മുതല്‍ 20 വ രെ) ബഥേലിലെ അസാഫ്യം ഹൗസില്‍ വച്ച് ഭക്‌തി പൂര്‍വ്വം ആചരിക്കുന്നു. ആരാധനകള്‍ക്ക് ജര്‍മന്‍ ഇടവകയുടെ മൂന്‍ ഇടവക വികാരി റവ.ഫാ എബ്രഹാം മണിയാറ്റുകുടിയില്‍ കാര്‍മ്മികത്വം വഹിക്കും.
ഏപ്രില്‍ 13 ന് ഞായറാഴ്‌ച രാവിലെ 9 മണി മുതല്‍ ഓശാന പെരുന്നാളും, ഏപ്രില്‍ 17 ന് വ്യാഴം വൈകിട്ട് 4 മണി മുതല്‍ പെസാഹ ശ്രുശുഷകളും, ഏപ്രില്‍ 18 ന് രാവിലെ 9 മണി മുതല്‍ ദുഖവെള്ളിയാഴ്‌ച ശ്രുശുഷകളും, ഏപ്രില്‍ 19 ന് ശനിയാഴ്‌ച രാവിലെ 9 മണി മുതല്‍ വിശുദ്ധ കുര്‍ബാനയും, ഏപ്രില്‍ 20 ന് ഞായറാഴ്‌ച രാവിലെ 9 മണി മുതല്‍ ഉയിര്‍പ്പു ശ്രുശുഷകളും
തുടര്‍ന്ന് വി:കുര്‍ബാനയും നടത്തുവാനാണ് ഇടവക തീരുമാനിച്ചിരിക്കുന്നത്. എല്ലാ വിശ്വാസികളും ആരാധനാ ശുശ്രൂഷകളില്‍ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കാന്‍ ദൈവനാമത്തില്‍ സ്വാഗതം ചെയ്യുന്നതായി ചര്‍ച്ച് കമ്മറ്റി അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിലെഫെല്‍ഡ് ഇടവ സെക്രട്ടറി.: മാത്യു മാത്യു ബ 02382 1258 , ട്രസ്‌റ്റി: സാബു വര്‍ഗീസ് 0521 3294260 , ഉമ്മന്‍ കോയിപ്പുറത്ത് 02583 918208
എബ്രഹാം കോശി 0521 2701098 .
വാര്‍ത്ത അയച്ചത് : ജോണ്‍ കൊച്ചുകണ്ടത്തില്‍
https://www.facebook.com/Malayalivartha