ജര്‍മനിയില്‍ പുതിയ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് കാര്‍ഡുകള്‍ക്ക് മാത്രം പ്രാബല്യം

ജര്‍മനിയില്‍ ഇതുവരെ നിലവിലിരുന്ന ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് കാര്‍ഡുകള്‍ക്ക് 2015 ജനുവരി 01 മുതല്‍ പ്രാബല്യം ഇല്ലാതാകുന്നു. ഏതാണ്ട് ഒരു വര്‍ഷമായി ഇന്‍ഷ്വറന്‍സ് അംഗങ്ങളുടെ ഫോട്ടോയും, മറ്റ് വ്യക്‌തിപര വിവരങ്ങളും ഉള്‍പ്പെടുത്തി പുതിയ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് കാര്‍ഡുകളുടെ വിതരണം ആരംഭിച്ചിരുന്നു. എന്നാല്‍ പ്രൈവറ്റ് പോളിസി ലംഘനമെന്ന് ആരോപിച്ച് പലരും ഈ പുതിയ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് കാര്‍ഡുകള്‍ എടുക്കാതെ കോടതികളില്‍ ചോദ്യം ചെയ്‌തിരുന്നു. ഈ കേസ്സുകള്‍ തള്ളപ്പെട്ടതിനെ തുടര്‍ന്ന് ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് കമ്പനികള്‍ 2015 ജനുവരി 01 മുതല്‍ പുതിയ കാര്‍ഡുകള്‍ നിര്‍ബന്ധമാക്കുന്നു.
ഇപ്പോഴത്തെ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് കാര്‍ഡുകളുടെ കാലാവധി ഈ വര്‍ഷം സെപ്‌റ്റംബര്‍ 30 ന് അവസാനിപ്പിക്കാന്‍ ഇരുന്നതാണെങ്കിലും ഈ വര്‍ഷം ഡിസംബര്‍ 31 വരെ പ്രാബല്യം നല്‍കിയിരിക്കുന്നു. ഈ സമയം കൊണ്ട് പുതിയ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് കാര്‍ഡ് എടുക്കാന്‍ സാധിക്കാത്തവര്‍ ഡോക്‌ടറന്മാരുടെ പരിശോധനയ്‌ക്കും, ചികിത്സകള്‍ക്കും, മരുന്നുകള്‍ക്കും സ്വന്തം പോക്കറ്റില്‍ നിന്ന് പണം കൊടുത്തതിന് ശേഷം ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് കമ്പനിയില്‍ അപേക്ഷിച്ച് ഈ തുക വാങ്ങിയെടുക്കണം. പല ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്കും ജനുവരി 01 ന് മുമ്പ് എല്ലാ അംഗങ്ങള്‍ക്കും പുതിയ കാര്‍ഡുകള്‍ വിതരണം ചെയ്യാന്‍ സാധിക്കുമോ എന്നത് അനിഞ്ചിതമാണ്.
https://www.facebook.com/Malayalivartha