ഫൈന്‍ ആര്‍ട്‌സ് ഇന്ത്യ വിയന്നയുടെ സമ്മര്‍ ഫെസ്റ്റ്

ഓസ്ട്രിയയിലെ മലയാളി സാംസ്‌കാരിക സംഘടനയായ ഫൈന്‍ ആര്‍ട്‌സ് ഇന്ത്യ അംഗങ്ങള്‍ക്ക് വേണ്ടി സമ്മര്‍ ഫെസ്റ്റ് സംഘടിപ്പിച്ചു. ഫെസ്റ്റിനോട് അനുബന്ധിച്ച് ഗ്രില്‍ പാര്‍ട്ടിയും സ്‌പോര്‍ട്‌സ് മത്സരങ്ങളും നടന്നു.
നേരത്തെ സജ്ജമാക്കി കൊണ്ടുവന്ന വിഭവങ്ങള്‍ സംഘടനയിലെ കുടുംബാംഗങ്ങള്‍ ഒരുമിച്ച് ഗ്രില്‍ ചെയ്തു ഭക്ഷിച്ചു. ജൂലായ് ആഗസ്ത് മാസങ്ങളില്‍ ജന്മദിനം ആഘോഷിക്കുന്ന ചില അംഗങ്ങളുടെ ബര്‍ത്ത്‌ഡേ ആഘോഷവും ഉണ്ടായിരുന്നു. തുടര്‍ന്ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേകം കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചു.
https://www.facebook.com/Malayalivartha