ജര്‍മനിയില്‍ കമ്പ്യൂട്ടര്‍ മേഖലയില്‍ ജോലി തേടാം

കമ്പ്യൂട്ടര്‍ മേഖലയില്‍ വിദഗ്ദ്ധരായ തൊഴില്‍ അന്വേഷകര്‍ക്ക് നിരവധി ഒഴിവുകളില്‍ ജര്‍മനിയിലും, യൂറോപ്പിലും ജോലി തേടാം. സോഫ്റ്റ്‌വെയര്‍ എന്റ്‌വിക്ലര്‍, ആര്‍ക്കിടെക്ട്, പ്രൊജക്ട് ലൈറ്റര്‍, ഐ.ടി. കണ്‍സള്‍ട്ടന്റ്, സപ്പോര്‍ട്ട് അസിറ്റന്റ്, സിസ്റ്റം സെപ്ഷ്യലിസ്റ്റ് തുടങ്ങി നിരവധി ഒഴിവുകളില്‍ പല കമ്പനികളും ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയും, വിദഗ്ദ്ധ പരിശീലനം ഉള്ളവരുമായ ഉദ്യോഗാര്‍ത്ഥികളെ അന്വേഷിക്കുന്നു.
യൂറോപ്പിലെ വിവിധ കമ്പനികളില്‍ ഉണ്ടാകുന്ന ഐ.ടി. ഒഴിവുകളില്‍ റിക്രൂട്ട്‌മെന്റ് നടത്താനായി ഐ.ടി. ബോര്‍ഡ് എന്ന ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നു. കമ്പനി 2002 ല്‍ ഇംഗ്ലണ്ടില്‍ തുടങ്ങിയതും ഇപ്പോള്‍ ഹോളണ്ട്, ബെല്‍ജിയം, ജര്‍മനി എന്നീ രാജ്യങ്ങളില്‍ പ്രാദേശിക ഓഫീസുകള്‍ ഉള്ളതുമായ ഒരു റിക്രൂട്ട്‌മെന്റ് ഏജന്‍സി ആണ്. ഈ ഐ.ടി. ബോര്‍ഡ് എന്ന സ്ഥാപനത്തിന് ജര്‍മന്‍ ഐ.ടി. മിഡില്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്റെ (ബുണ്ടസ് ഫെര്‍ബാന്‍ഡ് ഐ.ടി. മിറ്റില്‍ സ്റ്റാന്‍ഡ്) അംഗീകാരം ഉണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഐ.ടി. ബോര്‍ഡുമായി നേരിട്ട് ബദ്ധപ്പെടുക. വെബ്‌സൈറ്റ്: http://www.itjobboard.de/suchen/Contact-IT-Job-Board/de
https://www.facebook.com/Malayalivartha